ഓണക്കാലത്ത് കേരളത്തിന് പുറത്തുനിന്ന് വരുന്ന പാലിലെ മായം തടയുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ പരിശോധനകൾ തുടരുന്നു
ഓണക്കാലത്ത് കേരളത്തിന് പുറത്തുനിന്ന് വരുന്ന പാലിലെ മായം തടയുന്നതിനുള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ പരിശോധനകൾ തുടരുന്നു. 24.8.2023 രാവിലെ ആറുമണി മുതൽ 28.8.2023 രാവിലെ വരെയാണ് ചെക്ക് പോസ്റ്റ് പരിശോധനകൾ നടക്കുന്നത്. ഇടുക്കി ജില്ലയിൽ കുമളി ചെക്ക് പോസ്റ്റിൽ അതിർത്തി കടന്നുവരുന്ന എല്ലാ മിൽക്ക് ടാങ്കറുകളിൽ നിന്നും സാമ്പിളികൾ ശേഖരിക്കുകയും മൊബൈൽ ലാബിന്റെ സഹായത്തോടുകൂടി പരിശോധിക്കുകയും അതിൽ യൂറിയ, ഫോർമാലിൻ, കോസ്റ്റിക് സോഡാ ഹൈഡ്രജൻ പെറോക്സൈഡ്, ഡിറ്റർജന്റ് തുടങ്ങിയ കെമിക്കലുകൾ ഒന്നും കലർന്നിട്ടില്ല എന്നും പാൽ ശരിയായ സ്റ്റാൻഡേർഡിൽ ഉള്ളതാണ് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ അതിർത്തി കടന്നുവരുന്ന പഴം, പച്ചക്കറി, മീൻ വണ്ടികളിൽ നിന്നും സാമ്പിളുകൾ ശേഖരിക്കുകയും മൊബൈൽ ലാബിന്റെ സഹായത്തോടുകൂടി പരിശോധനകൾക്ക് വിധേയമാക്കുകയും ചെയ്യുന്നു.