തൊടുപുഴയിൽ ലഹരി തലയ്ക്കു പിടിച്ച യുവാവ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നഗരത്തില്‍ വഴിയാത്രക്കാരെയും വാഹന ഡ്രൈവര്‍മാര്‍ക്കും നേരെ ആക്രമണം നടത്തിയ ഇയാളെ പിടികൂടി
തൊടുപുഴയിൽ ലഹരി തലയ്ക്കു പിടിച്ച യുവാവ് പോലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നഗരത്തില്‍ വഴിയാത്രക്കാരെയും വാഹന ഡ്രൈവര്‍മാര്‍ക്കും നേരെ ആക്രമണം നടത്തിയ ഇയാളെ പിടികൂടി. പോലീസ് സ്‌റ്റേഷനിലും വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലും എത്തിച്ചപ്പോള്‍ അവിടെയും പരാക്രമം തുടര്‍ന്നു. മറയൂര്‍ മൈക്കിള്‍നഗര്‍ സ്വദേശി അരവിന്ദ് കുമാറാണ് (39) പോലീസ് പിടിയിലായത്.
നഗരത്തില്‍ തിരക്കേറിയ ഗാന്ധി സ്‌ക്വയറിന് സമീപം ഇയാള്‍ ഗതാഗതം തടസപ്പെടുത്തുകയും വഴിയാത്രക്കാരെയും വാഹന ഡ്രൈവര്‍മാരെയും അസഭ്യം വിളിച്ച് അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞ് തൊടുപുഴ സ്റ്റേഷനില്‍ നിന്നും പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
തുടര്‍ന്ന് വൈദ്യ പരിശോധനക്കായി തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു. പരിശോധന പൂര്‍ത്തിയാക്കി മടങ്ങാനായി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ പ്രതി അപ്രതീക്ഷിതമായി പോലീസ് ജീപ്പിന്റെ പിന്‍ഭാഗത്തെ ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയായിരുന്നു.