കട്ടപ്പന മുളകരമേട്ടിൽ വീടിന് തീപിടിച്ചു.മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പൻറെ വീടിനാണ് തീ പിടിച്ചത്.

Apr 23, 2026 - 19:09
Apr 23, 2026 - 19:11
 0
കട്ടപ്പന മുളകരമേട്ടിൽ വീടിന് തീപിടിച്ചു.മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പൻറെ വീടിനാണ് തീ പിടിച്ചത്.
This is the title of the web page

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയാണ് സംഭവം ഉണ്ടാകുന്നത്. മുളകരമേട് ശാന്തി ഭവനിൽ അയ്യപ്പൻ്റെ വീടിനാണ് തീ പിടിച്ചത്. ബെഡ്റൂം പൂർണമായും കത്തി നശിച്ചു.ഇതിനുള്ളിൽ ഉണ്ടായിരുന്ന കട്ടിൽ അലമാര അലമാരയ്ക്കുള്ളിൽ സൂക്ഷിച്ചിരുന്ന തുണികൾ അടക്കം കത്തി നശിച്ചു.കൂടാതെ ജനാലകളും വാതിലുകളും കത്തി,വീടിൻറെ മേൽക്കൂര മേഞ്ഞ ഷീറ്റ് അടക്കം കത്തി നശിച്ചു.

സംഭവ സമയം വീട്ടിൽ അയ്യപ്പൻ ഉണ്ടായിരുന്നു.തീ പടർന്നതോടെ ഇദ്ദേഹം വീടിന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു.വലിയ രീതിയിൽ പുക ഉയരുന്നത് കണ്ടാണ് സമീപവാസികൾ വീട്ടിലേക്ക് ഓടിയെത്തുന്നത്.തുടർന്ന് ഇവർ കട്ടപ്പന ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. കട്ടപ്പന നഗരസഭ കൗൺസിലർ സന്തോഷ് ഓലിനാലിൻ്റെയും സമീപവാസികളുടെയും നേതൃത്വത്തിൽ ആദ്യം സ്ഥലത്ത് എത്തി തീ അണക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

അയ്യപ്പനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്.ഭാര്യ പുറത്ത് ജോലിക്ക് പോയിരുന്നു.തീപിടുത്തം ഉണ്ടായത് എങ്ങനെയാണെന്ന് കാര്യത്തിൽ വ്യക്തത ഉണ്ടായിട്ടില്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow