കിണർ പണിക്കിടെ സൂര്യാഘാതമേറ്റു; യുവാവിന് ദാരുണാന്ത്യം

Apr 23, 2026 - 18:46
 0
കിണർ പണിക്കിടെ സൂര്യാഘാതമേറ്റു; യുവാവിന് ദാരുണാന്ത്യം
This is the title of the web page

കിണറു പണിക്കിടെ സൂര്യാഘാതമേറ്റ യുവാവ് മരിച്ചു. ചക്കരക്കൽ പള്ളിപ്പൊയിൽ സ്വദേശി എം.വി. സനൽ കുമാർ (37) ആണ് മരിച്ചത്. അടുത്ത വീട്ടിൽ കിണർ വൃത്തിയാക്കുന്നതിന് സഹായിക്കുന്നതിനിടെയാണ് ബുധനാഴ്ച്ച കാലത്ത് 11 മണിയോടെ കുഴഞ്ഞുവീണത്.

ഉടൻ തന്നെ പള്ളിപ്പൊയിലിലെ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ചികിത്സയിലിരിക്കേ ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് മരണം സംഭവിച്ചത്. സൂര്യാഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. ദുബായിൽ ഡ്രൈവർ ജോലി ചെയ്തിരുന്ന സനൽകുമാർ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപായിരുന്നു നാട്ടിലെത്തിയത്. കഴിഞ്ഞ രണ്ടു ദിവസമായി സമീപത്തെ വീട്ടിൽ കിണർ വൃത്തിയാക്കുന്നവർക്കൊപ്പം സഹായിയായി ജോലി ചെയ്തു വരികയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മൃതദേഹം രാവിലെ എട്ട് മണിയോടെ പള്ളിപ്പൊയിലിലെ വീട്ടിൽ പൊതു ദർശനത്തിന് ശേഷം 10 മണിയോടെ പയ്യാമ്പലം ശ്മശാനത്തിൽ സംസ്കരിക്കും. ഭാര്യ: ആതിര. മക്കൾ: ശിവരുദ്ധ്, റയാൻ. പള്ളിപ്പൊയിലിലെ കുഞ്ഞികൃഷ്ണന്റെയും സതിയുടെയും മകനാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow