ഇന്നു ചൂട് കനക്കും, 41 ഡിഗ്രി സെൽഷ്യസ്‌വരെ; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്

Apr 24, 2026 - 09:09
 0
ഇന്നു ചൂട് കനക്കും, 41 ഡിഗ്രി സെൽഷ്യസ്‌വരെ; അഞ്ചിടത്ത് ഓറഞ്ച് അലർട്ട്
This is the title of the web page

ഇന്നു പാലക്കാട്ട് 41 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലത്തും തൃശൂരും 40 ഡിഗ്രി വരെയും ചൂട് ഉയരാമെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കോട്ടയം, പത്തനംതിട്ട, എറണാകുളം, കോഴിക്കോട് ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും തിരുവനന്തപുരം ജില്ലയിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാനിടയുണ്ട്. ഇത് സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ വർധിച്ച താപനിലയാണ്. ഉയർന്ന ചൂടിന് ഇടയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. വടക്കൻ ജില്ലകളിൽ മഴ കുറവായിരിക്കും. 

ഉയർന്ന അൾട്രാവയലറ്റ് (യുവി) വികിരണ തോത് മൂലമുള്ള ഓറഞ്ച് അലർട്ട് 5 സ്ഥലങ്ങളിൽ പ്രഖ്യാപിച്ചു– മൂന്നാർ, കോന്നി (രണ്ടിടത്തും 9), കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശേരി (മൂന്നിടത്തും 8). ഓറഞ്ച് അലർട്ട് മേഖലകളിൽ ജാഗ്രത പുലർത്തുകയും മുൻകരുതലുകൾ സ്വീകരിക്കുകയും വേണം. യുവി നിരക്ക് 11 കടന്നാൽ ഏറ്റവും അപകടകരമായി കണക്കാക്കും. യുവി നിരക്ക് 6-7 രേഖപ്പെടുത്തിയ കളമശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, മാനന്തവാടി, ബേപ്പൂർ എന്നിവിടങ്ങളിൽ യെലോ അലർട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow