ബിജെപി ഇടുക്കി സൗത്ത് മഹിളാ മോർച്ചയുടെ നേത്യത്വത്തിൽ വനിത സംവരണ ബില്ലിനെ അട്ടിമറിച്ച ഇന്ത്യാ മുന്നണിക്കെതിരെ വൻ പ്രതിഷേധ മാർച്ച് കുമളിയിൽ

Apr 21, 2026 - 16:52
Apr 21, 2026 - 16:53
 0
ബിജെപി ഇടുക്കി സൗത്ത് മഹിളാ മോർച്ചയുടെ നേത്യത്വത്തിൽ വനിത സംവരണ ബില്ലിനെ അട്ടിമറിച്ച ഇന്ത്യാ മുന്നണിക്കെതിരെ വൻ പ്രതിഷേധ മാർച്ച് കുമളിയിൽ
This is the title of the web page

ജനസംഖ്യയുടെ 50 ശതമാനത്തിലധികം സ്ത്രീകളുള്ള ഭാരതത്തിൽ അവരുടെ അവകാശങ്ങളെയും അധികാരങ്ങളെയും സംരക്ഷിക്കുന്നതിനോടൊപ്പം രാജ്യത്തിന്റെ നിയമ നിർമ്മാണ സഭകളിൽ 33% വനിതകളുടെ സംവരണം ഉറപ്പുവരുത്തുന്ന നാരീശക്തിവന്ദൻ എന്ന പേരിൽ കേന്ദ്രസർക്കാർ ലോകസഭയിൽ അവതരിപ്പിച്ച ബില്ല് കേരളത്തിലെ യുഡിഎഫും, എൽഡിഎഫും ഉൽപ്പെടുന്ന ഇന്ത്യാ മുന്നണി എതിർത്ത് വോട്ട് ചെയ്‌ത്‌ പരാജയപ്പെടുത്തിയത് ഭാരതത്തിൻ്റെ ചരിത്രത്തിലെ ഒരു ലജ്ജാകരമായ സംഭവമായി മാറി.

സ്ത്രീ സമത്വത്തിൻ്റെയും സ്ത്രീകളുടെ അവകാശങ്ങളുടെയും അധികാരങ്ങളുടെയും മേൽ ഉള്ള ഇന്ത്യാ മുന്നണിയുടെ നിക്ഷേധാത്മക നിലപാടാണ് ഇതിലൂടെ വെളിപ്പെട്ടത്. മുത്തലാഖ് നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം വനിതകളുടെ കുടുംബ ജീവിതം സുരക്ഷിതമാക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി മുത്തലാഖ് നിയമം നിരോധിച്ചപ്പോൾ അതിനെ എതിർത്തതും കോൺഗ്രസും സിപിഐ (എം) അടങ്ങുന്ന പ്രതിപക്ഷ പാർട്ടികളുമാണ്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

മുസ്ലിം വനിതയുടെ കുടുംബജീവിതം മുത്തലാക്കിന്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോൾ നരേന്ദ്രമോദി സർക്കാർ മുത്തലാഖ് നിയമത്തെ നിരോധിക്കുകയും രാജ്യത്ത് മുസ്ലിം വനിതകളുട കുടുംബ ജീവിതം ദ്യഢവും, സുരക്ഷിതവും ആക്കുകയാണ് ചെയ്‌തത്. അതുപോലെ കാശ്മീരിന് കൊടുത്തിരുന്ന പ്രത്യേക പദവി, ഭരണഘടനയുടെ 370 വകുപ്പ് ഇല്ലാതാക്കിയപ്പോൾ അതിനെ എതിർത്ത് പാക്കിസ്ഥാന്റെയും വികടനവാദികളുടെയും ശബ്ദം ഏറ്റെടുത്തുകൊണ്ട് 370 വകുപ്പ് തിരിച്ചുകൊണ്ടുവരണമെന്ന് പറഞ്ഞത് ഇവിടുത്തെ പ്രതിപക്ഷസഖ്യത്തിന് തേത്യത്വം കൊടുക്കുന്ന സിപിഐ(എം), കോൺഗ്രസുംമാണ്.

 രാജ്യത്ത് മുഴുവൻ ജനങ്ങളെയും ഒരുപോലെ കാണുന്ന കാശ്മീർ മുതൽ കന്യാകുമാരി വരെ ഭാരതം ഒന്നാണെന്നുള്ള ആ ബോധ്യം യാഥാർത്ഥ്യമാക്കിയത് നരേന്ദ്രമോദി സർക്കാർ ആണ്. എല്ലാ കാലഘട്ടങ്ങളിലും രാജ്യത്തിൻ്റെ പൊതുനന്മക്ക് വേണ്ടി കൊണ്ടുവരുന്ന നിയമങ്ങളെ കണ്ണടച്ച് എതിർക്കുന്ന ഒരു സമീപനമാണ് കോൺഗ്രസും സിപിഎമ്മും ഉൽപ്പെടുന്ന ഇന്ത്യാ മുന്നണി സ്വീകരിച്ചിട്ടുള്ളത്. ബിജെപി ഇടുക്കി സൗത്ത് ജില്ല മഹിളാ മോർച്ചയുടെ നേത്യത്വത്തിൽ ഏപ്രിൽ 27ന് രാവിലെ 10 മണിക്ക് കുമളിയിൽ വമ്പിച്ച മഹിളാ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയാണ്. സംഘടനാ മണ്ഡലം കേന്ദ്രങ്ങളിലും പ്രതിക്ഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു. സമുഹത്തിൽ വിവിധ നിലകളിൽ പ്രവർത്തിക്കുന്ന വനിത നേതാക്കളെ സന്ദർശിച്ച് പ്രതിപക്ഷ സഖ്യത്തിൻ്റെ സ്ത്രീവിരുദ്ദ നിലപാടിനെതിരെ അഭിപ്രായ സവിനയം ഉണ്ടാക്കുന്നതിനും ബിജെപിയുടെ കഠിന പരിശ്രമം ഉണ്ടാവും.

പങ്കെടുക്കുന്നവർ ദീപ സുബാഷ് മഹിള ടോർച്ചറി ജില്ലാ പ്രസിഡന്റ്, രത്നമ്മ ഗോപിനാദ് ബിജെപി ജില്ലാ ഉപാ അധ്യക്ഷ, അമ്പിളി രാജൻ ജില്ലാ ട്രഷറർ, മഞ്ജു സതീഷ് കട്ടപ്പന മുൻസിപ്പൽ കൗൺസിലർ,രോഹ സി ജെ,ഉഷ മനോജ്.

What's Your Reaction?

like

dislike

love

funny

angry

sad

wow