പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ലാ വർഷാന്ത്യ ബൈഠക് ബി വി എൻ സംസ്ഥാന സെക്രട്ടറി കെ ആർ റെജി ഉദ്ഘാടനം ചെയ്തു.
ഭാരതീയ വിദ്യാനികേതൻ ഇടുക്കി ജില്ല വർഷാന്ത്യ ബൈഠക് നടത്തി . പാറക്കടവ് സരസ്വതി വിദ്യാനികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബി വി എൻ സംസ്ഥാന സെക്രട്ടറി കെ ആർ റെജി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് കെ. എൻ രഘു അധ്യക്ഷനായി . ജില്ലാ സംയോജകൻ പി .ആർ സജീവൻ , ജില്ലാ സെക്രട്ടറി അജിത് കെ. മുരളീധരൻ, രാഷ്ട്രീയ സ്വയം സേവക സംഘം വിഭാഗ് കാര്യവാഹ് എം. ടി ഷിബു , വൈസ് പ്രസിഡൻ്റ് ടി. കെ ബാലകൃഷ്ണൻ മാഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ ബി. വി. എൻ വിദ്യാലയ മാനേജിങ് കമ്മിറ്റിയംഗങ്ങളും പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുത്തു .



