മദ്യലഹരിയിൽ സംഘർഷം; ഇരട്ടയാറിൽ യുവാവ് കൊല്ലപ്പെട്ടു. രാഹുൽ സണ്ണി(30) ആണ് മരിച്ചത്
ഇരട്ടയാറിൽ യുവാവിനെ സുഹൃത്ത് കൊലപ്പെടുത്തി.മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി. ഇരട്ടയാർ സ്വദേശി വയലുങ്കൽ രാഹുൽ സണ്ണിയാണ് മരിച്ചത്. സുഹൃത്ത് ഇരട്ടയാർ ചക്കക്കാനം സ്വദേശി വള്ളോപ്പള്ളിയിൽ സജയനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

