ഇടുക്കി ബൈസൺവാലിയിൽ വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ടു; ആറുപേർക്കു പരിക്ക്

Apr 19, 2026 - 17:02
 0
ഇടുക്കി ബൈസൺവാലിയിൽ വിനോദസഞ്ചാരികളുടെ ജീപ്പ് അപകടത്തിൽപ്പെട്ടു; ആറുപേർക്കു പരിക്ക്
This is the title of the web page

ഇടുക്കി ബൈസൺവാലിയിലെ ടി കമ്പനിക്ക് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ജീപ്പ് അപകടത്തിൽപ്പെട്ടു. ചെന്നൈയിൽ നിന്നും എത്തിയ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആറുപേർക്കു പരിക്കേറ്റിട്ടുണ്ട്. 

ഇടുക്കി ബൈസൺവാലിയിൽ ഇന്ന് ഉണ്ടായ അപകടത്തിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ട്രിപ്പ് ജീപ്പാണ് നിയന്ത്രണം നഷ്ടപ്പെട്ട് തിട്ടയിൽ ഇടിച്ച് തലകീഴായി മറിഞ്ഞത്.ഡ്രൈവർ ഉൾപ്പെടെ ഒമ്പത് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ ആറുപേർക്കാണ് പരിക്കേറ്റത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

പരിക്കേറ്റവരെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാൾക്ക് തലക്ക് പരിക്കുണ്ടെങ്കിലും ആരുടെയും നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.ചെന്നൈ വിളിപ്പുറത്ത് നിന്നും എത്തിയ പതിനഞ്ചംഗ സംഘമാണ് വിനോദസഞ്ചാരത്തിനായി ഇടുക്കിയിലെത്തിയത്. രണ്ട് ഗ്രുപ്പുകളായാണ് ഇവർ സഞ്ചരിച്ചിരുന്നത്.അപകടത്തിൽ ഡ്രൈവർ രാംകുമാറിന് കൈക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ രാജാക്കാട് പോലീസ് മേൽനടപടികൾ സ്വികരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow