ഈ നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പി.സി.ജോർജ്ജും, മകൻ ഷോൺ ജോർജും കാഞ്ഞിരപ്പള്ളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ പിതാവിനും, സഭക്കും ദീപികാ പത്രത്തിനുമെതിരായി മോശമായ നടത്തിയ പരാമർശനങ്ങളെ കർഷകകോൺഗ്രസ്സ് ശക്തമായി അപലപിക്കുന്നതായി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സഭാപിതാക്കന്മാർക്കും മറ്റു മതനേതാക്കൾക്കും എതിരായി ഇത്തരം വർഗ്ഗീയ വിഷം ചീറ്റിയാൽ അദ്ദ്ദേഹത്തിൻ്റെ ഈരാറ്റുപേട്ടയിലുള്ള വസതിയിലേക്ക് വമ്പിച്ച കർഷകമാർച്ച് സംഘടിപ്പിക്കുമെന്ന് കർഷക കോൺ ഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്താനട്ട് മുന്നറിയിപ്പ് നൽകി.
PC ജോർജിൻ്റ രാഷ്ട്രീയമലിനസ്വഭാവം നിമിത്തം കഴിഞ്ഞ് കുറേ കാലങ്ങളായി സ്വന്തം നിയോജകമണ്‌ഡലത്തിൽ നിന്നുപോലും വെറുക്ക പ്പെട്ടവനായ ജോർജ്ജ് ബിജെപിയിൽ ചേക്കേറിക്കഴിഞ്ഞപ്പോൾ കേരളാ രാഷ്ട്രീയത്തിൽ ഇയാളും മകനും എന്തോ വലിയ സംഭവം ആണന്നു കാണി ക്കാൻ വേണ്ടി കത്തോലിക്കസഭയും, പിതാക്കന്മാരും, ബിജെപിയുടെ കരുണ കൊണ്ടാണ് ജീവിക്കുന്നത് എന്ന ഇയാളുടെ പ്രസ്‌താവന അർഹിക്കുന്ന അവഗ ണനയോടെ പൂർണ്ണമായും തള്ളി കളയുന്നതായും ഈ രാജ്യത്തെ ഹിന്ദുക്കളേയും, മുസ്ലീമുകളേയും, ക്രിസ്ത‌്യാനികളെയും മറ്റു നാനാവിധ മതസ്ഥരേയും ഹൃദയ ത്തിലേറ്റി കൊണ്ടുനടക്കുന്നത് ഇൻഡ്യൻ ഭരണഘടനയാണെന്നും ജോസ് മുത്തനാട്ട് പറഞ്ഞു.
സമാധാനത്തിലും മതസൗഹാർദ്രത്തിലും കഴിയുന്ന കേരളത്തിലെ ഹിന്ദു ക്കളേയും ക്രിസ്ത്യാനികളേയും മുസ്ലീങ്ങളേയും വർഗ്ഗീയ വിഷം കുത്തിവെച്ച് തമ്മിലടിപ്പിക്കുവാനുള്ള ശ്രമമാണ് ഇയാളുടെ നാവിൽ നിന്നും വന്നു കൊണ്ടിരി ക്കുന്നതെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജോസ് ആനക്കല്ലിൽ, പി.എസ്.മേരിദാസൻ, കെ.ഡി.രാധാ കൃഷ്ണൻനായർ, തങ്കച്ചൻ പാണാട്ടിൽ എന്നിവർ പങ്കെടുത്തു.