രാജാക്കാട് വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടത്തിൽപെട്ട് മൂന്ന് പേർക്ക് ഗുരുതര പരിക്ക്.

Apr 14, 2026 - 14:37
 0
രാജാക്കാട് വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടത്തിൽപെട്ട് മൂന്ന് പേർക്ക് ഗുരുതര പരിക്ക്.
This is the title of the web page

രാജാക്കാട് വട്ടക്കണ്ണിപ്പാറയിൽ മിനിബസ് അപകടത്തിൽപെട്ട് മൂന്ന് പേർക്ക് ഗുരുതര പരിക്ക്. രാവിലെ ഒൻപതരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് തഞ്ചാവൂരിൽ നിന്നും മൂന്നാർ സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികളുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. 22 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കുത്തിറക്കമുള്ള വഴിയിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

നിയന്ത്രണം വിട്ട മിനിബസ് സമീപത്തെ മരത്തിൽ ഇടിച്ച് നിന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിൽ ഉണ്ടായിരുന്നവരെ ഉടൻ തന്നെ രാജാക്കാടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഡ്രൈവർ ആനന്ദ്, സഞ്ചാരികളായ അമീന ബീബി, പർവ്വിൻ ബാനു എന്നിവരെ വിദഗ്ധ ചികിത്സയ്ക്കായി തമിഴ്നാട്ടിലേക്ക് മാറ്റി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 പ്രദേശവാസികളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. സംഭവത്തെ തുടർന്ന് ഉടുമ്പൻചോല പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow