കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിംഗ്
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ഏപ്രില്‍ 22,23,24 തീയതികളില്‍ ഇടുക്കി ജില്ലയിലെ കര്‍ഷകരുടെ അപേക്ഷ സംബന്ധിച്ച സിറ്റിംഗ് നടത്തും. ചെറുതോണി ജില്ലാ വ്യാപാരഭവനില്‍ രാവിലെ 9ന് ആരംഭിക്കുന്ന സിറ്റിംഗില്‍ ചെയര്‍പേഴ്സണ്‍ കെ. അബ്രഹാം മാത്യുവും കമ്മീഷന്‍ അംഗങ്ങളും പങ്കെടുക്കും. സിറ്റിംഗില്‍ ഹാജരാകുന്നതിനായി അപേക്ഷകര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. ഹിയറിംഗ് നോട്ടീസ് ലഭിച്ചവര്‍ മതിയായ രേഖകള്‍ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്ന് കമ്മീഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് അറിയിച്ചു.



