ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശിക്ഷാർഹമാണ്

Apr 13, 2026 - 12:54
 0
ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശിക്ഷാർഹമാണ്
This is the title of the web page

ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, Section 54 അനുസരിച്ച് ശിക്ഷാർഹമാണ്.

ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരും എന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും  ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാം. കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്സാപ്പ് പ്രചാരണമാണ് പ്രചരിക്കുന്നത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കേരളത്തിൽ സിവിൽ ഡിഫൻസ് എന്ന വകുപ്പ് ഇല്ല.

കേരളത്തിലെ സിവിൽ ഡിഫൻസ് അഗ്നിരക്ഷാസേനയുടെ കീഴിൽ പ്രവർത്തിക്കുന്ന സന്നദ്ധ സേനയാണ്.

ഔദ്യോഗിക അറിയിപ്പുകൾക്കും മുന്നറിയിപ്പുകൾക്കും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ (KSDMA ) ഔദ്യോഗിക പേജുകൾ, വെബ്സൈറ്റ് എന്നിവ സന്ദർശിക്കുക. കേരളത്തിൽ താപനില 54 ഡിഗ്രി ആകുമെന്ന് പ്രവചനം കേന്ദ്ര കാലാവസ്ഥ വകുപ്പും പുറത്തിറക്കിയിട്ടില്ല.

*മെംബർ സെക്രട്ടറി*

*സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി*

*13-4-2026, 10 am*

*Fake Campaigns - Heat related*

Fake campaigns related to heat have come to the notice of KSDMA. These campaigns are being circulated as if they are official warnings. Such fake campaigns are punishable under the Disaster Management Act, 2005, Section 54.

A WhatsApp message is being circulated claiming that from April 29 to May 12, temperatures will rise between 45°C and 55°C, advising people not to stand in open areas, warning that mobile phones may explode due to heat, and instructing not to fill fuel tanks completely in cars. The message is being spread in the name of the Civil Defence Department.

There is no Civil Defence Department in Kerala.

In Kerala, Civil Defence is a voluntary force functioning under the Fire and Rescue Services.

For official notifications and warnings, visit the official social media pages and website of the Kerala State Disaster Management Authority (KSDMA). The India Meteorological Department has not issued any forecast predicting temperatures of 54°C in Kerala.

*Member Secretary*

*Kerala State Disaster Management Authority*

*13-4-2026, 10 am*

What's Your Reaction?

like

dislike

love

funny

angry

sad

wow