പീരുമേട്ടിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാർ 500 മുതൽ 1500 ഇടയിൽ ഉള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഐ പീരുമേട് ഇലക്ഷൻ നിയോജകമണ്ഡലം സെക്രട്ടറി വി ആർ ശശി പറഞ്ഞു
പീരുമേട്ടിൽ മത്സരിച്ച എൽഡിഎഫ് സ്ഥാനാർഥി കെ സലിംകുമാർ 500 മുതൽ 1500 ഇടയിൽ ഉള്ള ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് സിപിഐ പീരുമേട് ഇലക്ഷൻ നിയോജകമണ്ഡലം സെക്രട്ടറി വി ആർ ശശി പറഞ്ഞു.മറിച്ചുള്ള വാദങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും വി ആർ ശശി പറഞ്ഞു.
പീരുമേട് നിയോജക മണ്ഡലത്തിലെ എല്ലാ മേഖലകളിലുംഎൽഡിഎഫ് സ്ഥാനാർത്ഥിക്ക് മുൻതൂക്കം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. സഹതാപ തരംഗം പീരുമേട്ടിൽ ഇല്ല, നല്ല രാഷ്ട്രീയമായ മത്സരമാണ് പീരുമേട്ടിൽ നടന്നത്. ഇതിൽ ഏറ്റവും കൂടുതൽ ശേഷി ഉള്ളത് സലിംകുമാറിനാണ്. ഇത് വോട്ടായി മാറും എന്നും പാർട്ടി D.C അംഗവും ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ജിജി കെ ഫിലിപ്പിന്റെ സേവനം പീരുമേട്ടിൽ പ്രതീക്ഷിച്ചിരുന്നു, എന്നാൽ അദ്ദേഹം തിരഞ്ഞെടുപ്പ്പ്രചരണ പ്രവർത്തനങ്ങളുമായി സഹകരിച്ചില്ല ഇത് പാർട്ടി പരിശോധിക്കും.
ജയിംസ് ടി അമ്പാടൻ വായ പോയ കോടാലി ആണെന്നും അദ്ദേഹത്തിൻറെ പ്രവർത്തനം ഇലക്ഷനെ ഒരുവിധത്തിലും ബാധിച്ചിട്ടില്ല എന്നും വി ആർ ശശി കട്ടപ്പനയിൽ പറഞ്ഞു.



