കട്ടപ്പന പേഴും കവലയ്ക്ക് സമീപം അമിതവേഗത്തിൽ എതിർശയിൽ വന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതായി പരാതി. ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻറെ ഡ്രൈവർ ഭാഗത്തെ കണ്ണാടിയുടെ ചില്ല് പൊട്ടിത്തെറിച്ച് വാഹനത്തിൽ ഉണ്ടായിരുന്ന യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു
കട്ടപ്പന പേഴും കവലയ്ക്ക് സമീപം അമിതവേഗത്തിൽ എതിർശയിൽ വന്ന വാഹനം ഇടിച്ചിട്ട് നിർത്താതെ പോയതായി പരാതി.ഇടിയുടെ ആഘാതത്തിൽ വാഹനത്തിൻറെ ഡ്രൈവർ ഭാഗത്തെ കണ്ണാടിയുടെ ചില്ല് പൊട്ടിത്തെറിച്ച് വാഹനത്തിൽ ഉണ്ടായിരുന്ന യുവാവിന്റെ തലയ്ക്ക് പരിക്കേറ്റു.
പരിക്കേറ്റ ഇരട്ടയാർ സ്വദേശിയായപുത്തൻപുരക്കൽ ആൽബർട്ടിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് ആണ്സംഭവം ഉണ്ടാകുന്നത്ട്. കട്ടപ്പനയിൽ നിന്നും ഇരട്ടയാർ ഭാഗത്തേക്ക് പോവുകയായിരുന്ന പുത്തൻപുരക്കൽ സജീവും കുടുംബവും സഞ്ചരിച്ച വാഹനത്തെ എതിർദശയിൽ വരികയായിരുന്ന മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സജീവിന്റെ വാഹനത്തിന്റെ ഡ്രൈവർ ഭാഗത്തെ കണ്ണാടിയുടെ ചില്ല് പൊട്ടി, ഇത് തെറിച്ച് പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സജീവിന്റെ മകൻ ആൽബർട്ടിന്റെ തലയിലാണ് പതിച്ചത്. തലയ്ക്ക് മുറിവേറ്റ ആൽബട്ടിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തൻറെ വാഹനത്തിൽ ഇടിച്ച കാർ യാത്രികർ വാഹനം നിർത്താതെ പോയതായും ഇദ്ദേഹം പരാതിയായി പറയുന്നു. എതിർ ദിശയിൽ അമിതവേഗതിയിലാണ് കാർ എത്തിയതെന്നും ഇവർ പറയുന്നു. കാറ് രാത്രികർ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ സംശയം ഉണ്ടെന്നും ഇവർ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട സജീവ് കട്ടപ്പന പോലീസിൽ പരാതി നൽകി.



