"കൈ"പിടിച്ച് കട്ടപ്പന "കൈ"കൊടുത്ത് റോയി
കട്ടപ്പന: ഇടുക്കി നിയോജകമണ്ഡലം യു. ഡി. എഫ് സ്ഥാനാർഥി റോയി കെ പൗലോസിനായി കട്ടപ്പനയൊന്നാകെ "കൈ" പിടിച്ചപ്പോൾ "കൈ" കൊടുത്ത് റോയിയും. മുനിസിപ്പാലിറ്റിയെ ഇളക്കി മറിച്ച് ആവേശനിർഭരമായിരുന്നു യു. ഡി. എഫിന്റെ സ്ഥാനാർഥി പര്യടനം. കൈപ്പത്തി ആലേഖനം ചെയ്ത വലിയ ത്രിവർണ്ണ പാതാകകൾ വാനിലേക്കുയർത്തി വീശി യുവജനസംഘടനാ പ്രവർത്തകരും നൂറു കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ, ഉച്ചഭാഷിണിയിൽ നിന്നുള്ള ആരവങ്ങളുമായി പ്രചാരണ വാഹനങ്ങൾ ഒന്നൊന്നായി കട്ടപ്പനയുടെ ഗ്രാമവീഥികളെയും ജന്മനസ്സുകളെയും കീഴടക്കി.ഇരുപതേക്ക റിൽ നിന്ന് വാദ്യമേളങ്ങളുടയും വർണ്ണാഭമായി അലങ്കരിച്ച വാഹനവ്യൂഹങ്ങളുടെയും നൂറുകണക്കിന് യു.ഡി.എഫ് പ്രവർത്തകർക്കുമൊപ്പം ഉജ്വലമായ റോഡ് ഷോയായാണ് ഐ. ടി. ഐ ജംഗ്ഷൻ വഴി ടൗണിലേക്കും സമാപനവേദിയായ മിനി സ്റ്റേഡിയത്തിലേക്കും പര്യടനം എത്തിയത്.
പര്യടനം രാവിലെ വാഴവരയിൽ എ.ഐ.സി.സി അംഗം ഇ. എം ആഗസ്‌തി ഉദ്ഘാടനം ചെയ്തു.കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നടന്ന സമാപന സമ്മേളനം യു. ഡി. എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.



