റോഷിയുടെ കൊട്ടിക്കലാശം കട്ടപ്പനയില്‍
ചെറുതോണി: ഇടുക്കി നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി റോഷി അഗസ്റ്റിന്റെ കൊട്ടിക്കലാശം കട്ടപ്പന മുനിസിപ്പാലിറ്റിയില്‍. നാളെ രാവിലെ ഏഴരയ്ക്ക് തുടങ്ങുന്ന സ്ഥാനാര്‍ഥിയുടെ പര്യടനം വൈകിട്ട് 4.30 ന് കട്ടപ്പനയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ തോപ്രാംകുടി പ്രകാശില്‍ നിന്നാണ് പ്രചാരണത്തിന് തുടക്കം കുറിക്കുക. ഏഴു പഞ്ചായത്തുകളില്‍ക്കൂടി കടന്നു പോയി കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വൈകിട്ടോടെ എത്തും. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ ഇവിടേക്ക് എത്തിച്ചേരും. നൂറു കണക്കിന് പ്രവര്‍ത്തകര്‍ ഇരുചക്ര വാഹനങ്ങളിലും മറ്റു വാഹനങ്ങളിലുമായി പര്യടനത്തിന്റെ ഭാഗമാകും. സ്ഥാനാര്‍ഥി കടന്നു പോകുന്ന പഞ്ചായത്തിന്റെ വിവിധ ജംഗ്ഷനുകളില്‍ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
പ്രചാരണത്തിന്റെ സമാപന ദിനത്തിലെ പോയിന്റുകള്‍:
07.30 : പ്രകാശ്
08.00 : തോപ്രാംകുടി
08.15 : മേലെ ചിന്നാര്‍
08.30 : പെരിഞ്ചാംകുട്ടി
09.00 : പണിക്കന്‍കുടി
09.15 : പാറത്തോട്
09.30 : കമ്പിളികണ്ടം
10.00 : മുരിക്കാശേരി
10.30 : ചേലച്ചുവട്
10.45 : കരിമ്പന്‍
11.00 : തടിയംപാട്
11.15 : ചെറുതോണി
11.30 : ഇടുക്കി
12.00 : തങ്കമണി
12.30 : കാല്‍വരിമൗണ്ട്
01.00 :എട്ടാം മൈല്‍
01.15 : എട്ടാം മൈല്‍
01.30 : വെള്ളയാംകുടി
01.45 : കൊച്ചുതോവാള
02.00 : ഇടശ്ശേരി
02.15 : വള്ളക്കടവ്
02.30 : നരിയംപാറ
02.45 : കല്‍ത്തൊട്ടി
03.00 : ലബ്ബക്കട
03.15 : പള്ളിക്കവല
03.30 : 20 ഏക്കര്‍
03.45 : ഐ ടി ഐ
04.00 : ഇടുക്കി കവല
04.30 : കട്ടപ്പന



