ഉടുമ്പൻചോലയിൽ കളം നിറഞ്ഞ് സേനാപതി
നെടുംകണ്ടം: ഉടുമ്പഞ്ചോലയിലെ യു ഡി എഫ് സ്ഥാനാർഥി അഡ്വ. സേനാപതി വേണു നെടുംകണ്ടം, പാമ്പാടുംപാറ മേഖലകളിൽ പ്രചാരണം നടത്തി. രാവിലെ പാമ്പാടുംപാറയിലെ തോട്ടം മേഖലകൾ സന്ദർശിച്ച് തൊഴിലാളികളോട് വോട്ട് അഭ്യർത്ഥിച്ചു. തുടർന്ന് നെടുംകണ്ടം ടൗണിലെ വ്യാപാരികളോടും തൊഴിലാളികളോടും ഓട്ടോ ടാക്സി ഡ്രൈവർമാരോടും വോട്ട് അഭ്യർത്ഥിച്ചു. ഉടുമ്പൻചോൽ, രാജാക്കാട് മേഖലകളിലെ പ്രധാന സ്ഥാപനങ്ങളും സന്ദർശിച്ചു.
കൊട്ടികലാശം തൂക്കുപാലത്ത്
നെടുംകണ്ടം: പട്ടംകോളനിയുടെ സിരാകേന്ദ്രമായ തൂക്കുപാലത്തിന്റെ മണ്ണിൽ ഉടുമ്പഞ്ചോലയിലെ യു ഡി എഫ്ന്റെ കൊട്ടികലാശം നടക്കും. നെടുംകണ്ടം, കരുണാപുരം, പാമ്പാടുംപാറ പഞ്ചായത്തുകളുടെ സംഗമ കേന്ദ്രം എന്ന നിലയിലാണ് തൂക്കുപാലത്ത് സമാപനം സംഘടിപ്പിച്ചിരിയ്ക്കുന്നത്. നിയോജക മണ്ഡലത്തിലെ ഓരോ പഞ്ചായത്ത് കേന്ദ്രങ്ങളിലും അതാത് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലും കൊട്ടികലാശം നടക്കും



