മൂലമറ്റത്തിന്റെ മുത്തങ്ങളേറ്റുവാങ്ങി റോയി കെ പൗലോസ്

Apr 5, 2026 - 21:05
 0
മൂലമറ്റത്തിന്റെ മുത്തങ്ങളേറ്റുവാങ്ങി റോയി കെ പൗലോസ്
This is the title of the web page

മൂലമറ്റം:മൂലമറ്റത്തിന്റെ സ്നേഹമുത്തങ്ങളേറ്റുവാങ്ങി യു.ഡി. എഫ് സ്ഥാനാർഥി റോയി കെ പൗലോസ്. പവർഹൗസിന്റെ നാട്ടിൽ "ഹൈ" പവറിലായിരുന്നു അറക്കുളത്തെ രണ്ടാം ഘട്ട സ്ഥാനാർഥി പര്യടനം. വഴിനീളെ തങ്ങളുടെ പ്രിയ സാരഥിയെ കാണുവാനും സ്വീകരിക്കുവാനും കൊച്ചുകുട്ടികളും വീട്ടമ്മമാരും, തൊഴിലാളികളുമടക്കം നൂറുകണക്കിനാളുകളാണ് റോസാപ്പൂക്കളും, കൊന്നപ്പൂക്കളും ഒക്കെയായി കാത്തു നിന്നത്. മൂന്നുങ്കവയലിൽ കേരള കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ സജി പി ജോസ് ഉൽഘാടനം നിർവഹിച്ചു. മൂലമറ്റത്ത് നടന്ന സമാപന സമ്മേളനം മുൻ ഡിസിസി അധ്യക്ഷൻ അഡ്വ.ജോയി തോമസ് ഉദ്ഘാടനം ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow