യേശു ക്രിസ്തുവിന്റെ പീഡാ സഹനവും കുരിശു മരണവും അനുസ്മരിച്ചു ഹൈ റേഞ്ചിലെ ക്രൈസ്തവർ ദുഃഖ വെള്ളി ആചരിച്ചു.
കട്ടപ്പന. യേശു ക്രിസ്തുവിന്റെ പീഡാ സഹനവും കുരിശു മരണവും അനുസ്മരിച്ചു ഹൈ റേഞ്ചിലെ ക്രൈസ്തവർ ദുഃഖ വെള്ളി ആചരിച്ചു. ദേവാലയങ്ങളിൽ പീഡാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദിക്ഷണവും നടന്നു.
ഹൈറേഞ്ചിലെ ആദ്യകാല ദേവാലങ്ങളായ കട്ടപ്പന സെന്റ് ജോർജ് ഫൊറോനാ പള്ളി, വെള്ളയാം കുടി, സെന്റ് ജോർജ് ഫൊറോനാ പള്ളി, ഉപ്പുതറ സെന്റ് മേരിസ് ഫോറോനാ പള്ളി, എഴുകുംവയൽ സെന്റ്ജ്യൂഡ് പള്ളി, ഇരട്ടയാർ, സെന്റ് തോമസ് ഫോറോനാ പള്ളി, അണക്കര സെന്റ് തോമസ് ഫോറോനാ പള്ളി, കട്ടപ്പന സെന്റ് ജോർജ് ഓർത്തഡോസ് പള്ളി, കട്ടപ്പന സി എസ് ഐ പള്ളി എന്നിവിടങ്ങളിൽ , പീഡാനുഭവ വായനയും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷണവും നടകന്നു.
കട്ടപ്പന സെന്റ് ജോർജ് ഫെറോനാ ദേവാലയത്തിൽ രാവിലെ 6.30 ന് നടക്കുന്ന ദുഃഖവെള്ളി തീരുകർമ്മങ്ങൾക്ക് ഫെറോന വികാരി ഫാ. ജോസ് മംഗലത്തിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. മജു നിരവത്ത്, ഫാ. അനൂപ് കരിങ്ങാട്, ഫാ. ജോർജ് പുല്ലന്തനാൽ എന്നിവർ നേതൃത്വം നൽകി. തുടർന്ന് കട്ടപ്പന ടൗണിലേക്ക് പരിഹാരപ്രദിക്ഷണവും നഗരി കാണിക്കൽ ശുശ്രുഷയും നടന്നു. . പരിഹാര പ്രദിഷണത്തിൽ ആയിരകണക്കിന് വിശ്വാസികൾ പങ്കെടുത്തു.



