സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴക്കും മിന്നലിനും സാധ്യത
കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.മഴക്ക് പുറമെ മണിക്കൂറില്‍ 40 കിലോമീറ്റർ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. മിന്നല്‍ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഒറ്റപ്പെട്ട മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏപ്രില്‍ രണ്ടുവരെ മഴ തുടരും.അതേസമയം കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു. രണ്ടുദിവസമായി കേരളത്തിലെ വിവിധയിടങ്ങളില്‍ വേനല്‍ മഴ ലഭിക്കുന്നുണ്ട്. തിരുവനന്തപുരത്ത് വൈകിട്ടോടെ ആരംഭിച്ച മഴ മണിക്കൂറുകളോളം നീണ്ടു. മൂന്നുമണിക്കൂർ നേരത്തേക്ക് കാലാവസ്ഥ വകുപ്പ് ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. കോഴിക്കോട് ജില്ലയിലെ മലയോര മേഖലകളില്‍ ശക്തമായി മഴ ലഭിച്ചു. കണ്ണൂർ, കോഴിക്കോട് ജില്ലകളില്‍ മഴയെ തുടർന്ന് വിവിധ നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.



