ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന സർക്കാർ: റോഷി അഗസ്റ്റിൻ.കാഞ്ചിയാറിലും മരിയാപുരത്തും ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി റോഷി

Mar 29, 2026 - 19:13
 0
ജനകീയ വിഷയങ്ങളിൽ ജനങ്ങൾക്കൊപ്പം നിന്ന  സർക്കാർ: റോഷി അഗസ്റ്റിൻ.കാഞ്ചിയാറിലും മരിയാപുരത്തും ജനങ്ങളുടെ സ്നേഹം ഏറ്റുവാങ്ങി റോഷി
This is the title of the web page

കട്ടപ്പന: ജനകീയ പ്രശ്നങ്ങളിൽ അനുഭാവപൂർവം ഇടപെടുന്ന സർക്കാരാണ് ഇടത് പക്ഷ സർക്കാരെന്ന് റോഷി അഗസ്റ്റിൻ. മണ്ഡല പര്യടനത്തിന്റെ ഭാഗമായി കാഞ്ചിയാർ, മരിയാപുരം പഞ്ചായത്തുകളിൽ സ്വീകരണ യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കാഞ്ചിയാറിലെ 110 കെ.വി. ലൈൻ ജനവാസ കേന്ദ്രങ്ങളിൽ നിന്ന് മാറ്റിയത് ഇതിന്റെ ഉദാഹരണമാണ്. ഭൂപ്രശങ്ങൾ പരിഹരിക്കാനായി നിയമ ഭേദഗതി കൊണ്ട് വന്നത് ഇക്കാര്യം ഊട്ടിയുറപ്പിക്കുന്നതാണ്. ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ സാധിച്ചത് സർക്കാരിന്റെ ഇച്ഛാശക്തി ഒന്ന് കൊണ്ട് മാത്രമാണെന്നും റോഷി അഗസ്റ്റിൻ ചൂണ്ടിക്കാട്ടി. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

110 കെ വി വൈദ്യുതി ലൈൻ ജനവാസ മേഖലയിൽ നിന്ന് ഒഴിവാക്കിയ പ്രിയ നേതാവിന് കാഞ്ചിയാറിൽ ഉജ്വല സ്വീകരണം ആണ് ജനങ്ങൾ ഒരുക്കിയത്. സ്വീകരണ യോഗങ്ങളിൽ വലിയ ജനാവലിയാണ് എൽഡിഎഫ് സ്ഥാനാർഥിയെ കാത്തിരുന്നത്. കാഞ്ചിയാറിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി. ആർ. ശശി ഇന്നലത്തെ പര്യടനം ഉദ്ഘാടനം ചെയ്തു. വൈകിട്ട് ഇടുക്കിയിൽ നടന്ന സമാപന സമ്മേളനം സിപിഎം ജില്ല സെക്രട്ടറി സി. വി. വർഗീസ് ഉദ്ഘാടനം നിർവഹിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow