ഹിന്ദു ഏകതാസമ്മേളനം ഇന്ന് കട്ടപ്പനയിൽ നടക്കും. PSC റിട്ട. അണ്ടർ സെക്രട്ടറി ഉദയകുമാർ പനങ്ങോട്ട് ഉത്ഘാടനം ചെയ്യും.

Mar 29, 2026 - 09:42
Mar 29, 2026 - 09:43
 0
ഹിന്ദു ഏകതാസമ്മേളനം ഇന്ന് കട്ടപ്പനയിൽ നടക്കും. PSC റിട്ട. അണ്ടർ സെക്രട്ടറി ഉദയകുമാർ പനങ്ങോട്ട് ഉത്ഘാടനം ചെയ്യും.
This is the title of the web page

ഹിന്ദു ഏകതാസമ്മേളനം മാർച്ച് 29 ന് ഞായറാഴ്ച കട്ടപ്പനയിൽ നടക്കും. PSC റിട്ട. അണ്ടർ സെക്രട്ടറി ഉദയകുമാർ പനങ്ങോട്ട് ഉത്ഘാടനം ചെയ്യും.കട്ടപ്പന മുനിസിപ്പൽ ടൗൺ ഹാളിൽ വച്ചാണ് ഹിന്ദു ഏകതാസമ്മേളനം സംഘടിപ്പിക്കുന്നത്. സ്വാഗത സംഘം ചെയർമാൻ പി.കെ. ശിവൻ അധ്യക്ഷത വഹിക്കും.ബ്രഹ്മാ കുമാരി ഈശ്വരിയ വിദ്യാലയം ജില്ലാ കോഡിനേറ്റർ ബ്രഹ്മാകുമാരി അംബിക ബഹൻജി അനുഗ്രഹ പ്രഭാഷണം നടത്തും.യോഗത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിക്കും.

വി എച്ച് പി ഛേത്രിയ ധർമ്മ പ്രസാർ പ്രമുഖ വി മോഹനൻ മുഖ്യപ്രഭാഷണം നടത്തും സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുശീലൻ, അഖില കേരള വിശ്വകർമ്മ സഭ കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സി എൻ രാജപ്പൻ ആചാരി, എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ അഡ്വ.പി ആർ മുരളീധരൻ, എൻഎസ്എസ് കട്ടപ്പന കരയോഗം വൈസ് പ്രസിഡണ്ട് അജിത്ത് മുരളീധരൻ, പണ്ഡിതർ വിളക്കിത്തല നായർ കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് രവി പുതുപ്പേടം, സ്വാഗതസംഘം കൺവീനർ റജി കോട്ടക്കാട്ട് തുടങ്ങിയവർ സംസാരിക്കും.തുടർന്ന് കട്ടപ്പന നൂപുരധ്വനി അവതരിപ്പിക്കുന്ന ഫ്യൂഷൻ തിരുവാതിരയും ദുർഗ്ഗ മനോജ് & സംഘം അവതരിപ്പിക്കുന്ന യോഗ നൃത്തവും വെള്ളിലാംകണ്ടം ഒലിക്കൽ കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റും ഉണ്ടായിരിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വാർത്താ സമ്മേളനത്തിൽ ബാബുരാജ്, പി.കെ ശിവൻ, റജി കൊട്ടക്കാട്ട് , അനിൽ ചെമ്പകശ്ശേരിൽ,ജയ്മോൻ കെ.ആർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow