തിരുവല്ലയില്‍ ആശങ്ക പരത്തി ട്രാൻസ്ഫോര്‍മറില്‍ തീ പടര്‍ന്നു

Mar 28, 2026 - 11:25
 0
തിരുവല്ലയില്‍ ആശങ്ക പരത്തി ട്രാൻസ്ഫോര്‍മറില്‍ തീ പടര്‍ന്നു
This is the title of the web page

തിരുവല്ലയിലെ തുകലശ്ശേരിയില്‍ ആശങ്ക പരത്തി ട്രാൻസ്ഫോർമറില്‍ തീ പടർന്നു. തുകലശ്ശേരി മാക് ഫാസ്റ്റ് കോളജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം.തിരുവല്ലയില്‍ നിന്നും എത്തിയ അഗ്നിശമനസേന കെഎസ്‌ഇബി ഉദ്യോഗസ്ഥരുടെ സഹായത്തോടെ ട്രാൻസ്ഫോർമറിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിച്ച ശേഷം തീ അണയ്ക്കുകയായിരുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ സതീഷ് കുമാർ, ഫയർ ഓഫീസർമാരായ ശിവപ്രസാദ്, രഞ്ജിത് കുമാർ, വിഷ്ണു, നന്ദു മനോജ്, കെ പി ഷാജി എന്നിവരുടെ നേതൃത്വത്തില്‍ ആണ് രക്ഷാപ്രവർത്തനം നടത്തിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow