കട്ടപ്പന സ്‌കൂൾക്കവലയിലെ വെയിറ്റിംഗ് ഷെഡ് സാമുഹ്യ വിരുദ്ധരുടെ താവളമാകുന്നു. യാത്രക്കാർക്ക് വിശ്രമിക്കാനായി നിർമ്മിച്ച വെയിറ്റിംഗ് ഷെഡ് ഇപ്പോൾ മദ്യകുപ്പികളും മലിന്യങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്
കട്ടപ്പന സ്‌കൂൾ കവലയിലെ വിശ്രമ കേന്ദ്രമാണ് സാമൂഹ്യവിരുദ്ധർ കൈയ്യടക്കിയിരിക്കുന്നത്.മദ്യകുപ്പികളും മാലിന്യങ്ങളും കൊണ്ട് യാത്രകാർക്ക് കയറാൻ പറ്റാത്ത അവസ്ഥയാണ്രാത്രി കാലങ്ങളിൽ ഇവിടെ മദ്യപന്മാർ കൈയ്യേറും.കുപ്പിയും ഭക്ഷണാവശിഷ്ടങ്ങളും ഇവിടെ ഉപേക്ഷിക്കും.ഇതുമൂലം യാത്രക്കാർക്ക് ഇവിടെ കയറാൻ പറ്റാത്ത അവസ്ഥയാണ്.കഴിഞ്ഞ വർഷവും ഇതേ അവസ്ഥയായിരുന്നു വെയിറ്റിംഗ് ഷെട്ടിന്ഇടുക്കി ലൈവ് അതികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി ശൂചിയാക്കുകയുംമുന്നറിയിപ്പുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു.വെയിറ്റിംഗ് ഷെട്ടിനോട് ചേർന്ന് കട പ്രവർത്തിക്കുന്നുണ്ടങ്കിലും 6 മണിയാകുമ്പോൾ ഇത് അടക്കും പിന്നീട് ഇവിടെ സാമൂഹ്യ വിരുദ്ധർ കൈയടക്കുകയാണ്



