എന്‍ ഡി എ കട്ടപ്പന മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ നടന്നു. കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ബിജെപി ജില്ലാ കമ്മിറ്റി അംഗവും കട്ടപ്പന നഗരസഭ കൗണ്‍സിലറുമായ പി. ആര്‍. രമേശ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.
എന്‍ ഡി എ കട്ടപ്പന മുനിസിപ്പല്‍ കണ്‍വന്‍ഷന്‍ കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.ബിജെപി ജില്ലാ കമ്മിറ്റി അംഗവും കട്ടപ്പന നഗരസഭ കൗണ്‍സിലറുമായ പി. ആര്‍. രമേശ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജനങ്ങളോട് ചേർന്ന് നിന്നാൽ അവർ നമ്മളെ ചേർത്തുപിടിക്കും എന്നും മുൻവശങ്ങൾ അപേക്ഷിച്ച് പാർട്ടിക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്നതായി അദ്ദേഹം പറഞ്ഞു.ബിജെപി കട്ടപ്പന മണ്ഡലം പ്രസിഡന്റ്
അഡ്വ: സുജിത്ത് ശശി അദ്ധ്യക്ഷനായിരുന്നു. പ്രസാദ് വിലങ്ങുപാറ, ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി.സി.വര്‍ഗീസ് ,സ്ഥാനാര്‍ത്ഥി അഡ്വ: പ്രതീഷ് പ്രഭ , എന്‍ ഡി എ നേതാക്കളായ മനേഷ് കുടിക്കയത്ത് ,പാര്‍ത്ഥേശന്‍ശശികുമാര്‍ , കെ.എന്‍.ഷാജി , രത്നമ്മ ഗോപിനാഥ്, ഷാജി നെല്ലിപ്പറമ്പില്‍ ,കെ.എന്‍.പ്രകാശ് , ബിനീഷ് കെ.പി. , പ്രസാദ് പി.എന്‍. ,എം.എന്‍. മോഹന്‍ദാസ് , അഭിലാഷ് കാലാച്ചിറ , മഞ്ജു സതീഷ് , അശോകന്‍ കാരുവേലില്‍ , സുരേഷ് പി.സി. ,ഏ.ആര്‍.സുരേഷ്കുമാര്‍ എന്നിവര്‍ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.



