മോശമായി പെരുമാറിയ അധ്യാപകനെ വിദ്യാര്‍ഥിനി ചെരുപ്പുകൊണ്ടടിച്ചു
ബംഗളൂരു നെലമംഗലയില്‍ മോശമായി പെരുമാറിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുകൊണ്ടടിച്ചു. കർണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വരയുടെ ഉടമസ്ഥയിലുള്ള സിദ്ധാർഥ മെഡിക്കല്‍ കോളജിലാണ് സംഭവം.ക്ലാസില്‍ വച്ച് വിദ്യാർഥിനിക്ക് ചോക്ലറ്റുകള്‍ നല്‍കി കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് എതിർത്ത വിദ്യാർഥിനി പീന്നിട് ചോദ്യം ചെയ്തപ്പോള്‍ ഇത്തരമൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അധ്യാപകൻ പറയുകയും ചെയ്തു.ഇതിന് പിന്നാലെ ക്ലാസില്‍ നിന്നിറങ്ങിയ അധ്യാപകനെ വിദ്യാർഥിനി ചെരുപ്പുരി അടിച്ചു. അടിയേറ്റ അധ്യാപകൻ കാറില്‍ കയറി രക്ഷപ്പെട്ടു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



