കാഞ്ചിയാർ മേപ്പാറ മഹാവിഷ്ണു ക്ഷേത്രോത്സവം മാർച്ച് 26 വ്യാഴം മുതല്‍ മാർച്ച് 29 ഞായര്‍ വരെ ആഘോഷിക്കും. തന്ത്രി നാരായണന്‍ പരമേശ്വരന്‍ നമ്പൂരി, മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും
കാഞ്ചിയാർ മേപ്പാറ മഹാവിഷ്ണു ക്ഷേത്രോത്സവം 2026 മാർച്ച് 26 വ്യാഴം മുതല്‍ മാർച്ച് 29 ഞായര്‍ വരെ ആഘോഷിക്കും. തന്ത്രി നാരായണന്‍ പരമേശ്വരന്‍ നമ്പൂരി, മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.വ്യാഴം വൈകിട്ട് 7.30ന് തിരുവാതിര, 7.45ന് നൃത്തനൃത്യങ്ങള്‍. വെള്ളി രാവിലെ 10ന് ശ്രീഭൂതബലി, 12ന് പിറന്നാള്‍ സദ്യ, വൈകിട്ട് ആറിന് നരിയമ്പാറ ശബരിഗിരി ക്ഷേത്രത്തില്‍നിന്ന് ഘോഷയാത്ര, എഴുന്നള്ളിപ്പ്, അന്നദാനം.
ശനി വൈകിട്ട് ഏഴിന് കലാപരിപാടികള്‍. ഞായര്‍ വൈകിട്ട് 7.30ന് ദശാവതാര മണ്ഡപവും ഊട്ടുപുരയും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡംഗം മനോജ് ബി നായര്‍ സമര്‍പ്പിക്കും. തുടര്‍ന്ന്, പാലാ സൂപ്പര്‍ ബീറ്റ്‌സിന്റെ ഗാനമേള.എന്നിവയിൽ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ അനീഷ് മണ്ണൂര്‍, എം പി ഗോപാലകൃഷ്ണന്‍, പി എ മനോജ്, കെ കെ വിജയന്‍, കൃഷ്ണകുമാര്‍ എന്നിവര്‍ പങ്കെടുത്തു.



