നിയമസഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു

Mar 26, 2026 - 08:37
 0
നിയമസഭാ തിരഞ്ഞെടുപ്പ് : നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നടന്നു
This is the title of the web page

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു.

ഇടുക്കി, ഉടുമ്പഞ്ചോല, പീരുമേട് മണ്ഡലങ്ങളുടെ പൊതു നിരീക്ഷകൻ ഹര്‍ഷദ്കുമാര്‍ ആര്‍.പട്ടേലും സൂക്ഷ്മ പരിശോധനയിൽ പങ്കെടുത്തു. ഉടുമ്പൻചോല, പീരുമേട് നിയമസഭാ മണ്ഡലങ്ങളിലെ സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വീഡിയോ കോൺഫറൻസിംഗിലൂടെ അദ്ദേഹം വിലയിരുത്തി.  

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്ഥാനാർത്ഥികൾക്കും പ്രതിനിധികൾക്കും ഹരിത ചട്ട പാലനം സംബന്ധിച്ച ലഘുലേഖകളുടെ വിതരണവും അദ്ദേഹം നിർവഹിച്ചു. മൈക്രോ ഒബ്‌സർവർമാരുടെ പരിശീലന പരിപാടിയിലും പങ്കെടുത്തു. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിൽ മൈക്രോ ഒബ്‌സർവർമാരുടെ പങ്കിനെക്കുറിച്ച് നിരീക്ഷകൻ വിശദീകരിച്ചു. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ഡെപ്യൂട്ടി കളക്ടർ അതുൽ സ്വാമിനാഥൻ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow