സൗദി അറേബ്യയില്‍ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു
സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു.റിയാദിലെ അസീസിയയില്‍ താമസിക്കുന്ന വേങ്ങര നെടുംപറമ്ബ് സ്വദേശി കാങ്കട കടവൻ ഈസ്മായില്‍ (51) ആണ് മൻഫുഅ അല്‍ഈമാൻ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നിര്യാതനായത്.താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സള്‍ഫ്യൂരിക് ആസിഡില്‍ നിന്നുള്ള വാതകമാണ് അപകടത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമില്‍ പോയ ഈസ്മായീല്‍ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ അല്‍ഈമാൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കള്‍: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മയ്യിത്ത് റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തില്‍ നടന്നുവരുന്നു.



