കെപി എസ് ടി എകട്ടപ്പന സബ് ജില്ലയിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു.
കെപി എസ് ടി എകട്ടപ്പന സബ് ജില്ലയിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും യാത്രയയപ്പ് സമ്മേളനവും കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നു. കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി യോഗം ഉദ്ഘാടനം ചെയ്തു. കെപി എസ് ടി എകട്ടപ്പന സബ് ജില്ലയിലെ ഭാരവാഹികളുടെ സ്ഥാനാരോഹണവും യാത്രയയപ്പ് സമ്മേളനവുമാണ് കട്ടപ്പന ടീച്ചേഴ്സ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടന്നത്കട്ടപ്പന സബ്ജില്ല പ്രസിഡൻ്റ് ബിൻസ് ദേവസ്യ അദ്ധ്യക്ഷത വഹിച്ചു.കെ പി എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡൻ്റ് ജോബിൻ കെ കളത്തിക്കാട്ടിൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. സംസ്ഥാന കൗൺസിലർ ജോസ് കെ സെബാസ്റ്റ്യൻ, സബ് ജില്ലാ സെക്രട്ടറി റെജി ജോർജ്, സബ്ജില്ലാ ട്രഷറർ അമൽ ആൻ്റണി ഹെഡ്മാസ്റ്റർമാരായ ബെജുമോൻ ജോസഫ്, മാത്യു കുഴിപ്പാല , ബഷീർ എം എം എന്നിവർ സംസാരിച്ചു . കട്ടപ്പന ഉപജില്ലയിൽ നിന്ന് വിരമിക്കുന്ന കെ പി എസ് ടി എ അംഗങ്ങൾക്ക് ഉള്ള മൊമൻ്റോകൾ കട്ടപ്പന മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നൽകി. കട്ടപ്പന ഉപജില്ലയുടെ ഈ വർഷത്തെ ഭാരവാഹികളായി പ്രസിഡൻ്റ് റെജി ജോർജ്, വൈസ് പ്രസിഡൻ്റ് സാലിമോൾ ജോസഫ് , സെക്രട്ടറി ബിൻസ് ദേവസ്യ, ജോയിൻ്റ് സെക്രട്ടറി ഷീന ഏലിയാസ്, ട്രഷറർ അമൽ ആൻ്റണി എന്നിവർ ചുമതലയേറ്റു.



