കണ്ണൂരില്‍ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം; കൊലക്കേസ് പ്രതി ഉള്‍പ്പടെ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചെറുവാഞ്ചേരിയില്‍ പൊലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ രണ്ട് ആർഎസ്‌എസ് പ്രവർത്തകർ അറസ്റ്റില്‍.എസ്ഡിപിഐ പ്രവർത്തകൻ സലാഹുദ്ധീൻ കൊലക്കേസ് പ്രതി കോളയാട് സ്വദേശി കെ രാഹുല്‍, മുഴക്കുന്ന് സ്വദേശി പി ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.കണ്ണവം പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥൻ്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയിരുന്നില്ല. ബൈക്കിലെത്തി രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബ് വീടിനു മുന്നില്‍ കൊണ്ടുവെച്ചതാകമെന്നായിരുന്നു പൊലീസ് നിഗമനം.സി.സി.ടി.വി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.



