നീലേശ്വരത്ത് വൻ സ്പിരിറ്റ് വേട്ട :1200 ലിറ്റര്‍സ്പിരിറ്റുമായി രണ്ടു പേര്‍ അറസ്റ്റില്‍
കർണ്ണാടകയില്‍ നിന്നും ഇന്നോവ കാറില്‍ ഒളിപ്പിച്ചുകടത്തിയ 1200 ലിറ്റർ സ്പിരിറ്റുമായി രണ്ടുപേരെ പോലീസ് പിടികൂടി.തൃശ്ശൂർ പുനയൂർ സൗത്തിലെഎ.എച്ച്. അൻസിഫ് (40 ),മഞ്ചേശ്വരം കുഞ്ചത്തൂർ മല്ലി കേശ്വര ക്ഷേത്രത്തിനു സമീപത്തെ ഗിരീഷ് ( 39 ) എന്നിവരെയാണ് എസ്. ഐ. ജി. ജിഷ്ണുവും സംഘവും അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച്ച പുലർച്ചെ ഒരു മണിയോടെ ദേശീയ പാതയില്‍ നീലേശ്വരം നെടുങ്കണ്ടം പാലത്തിന് സമീപം വെച്ചാണ് പ്രതികള്‍ പിടിയിലായത്.34 കാനുകളിലായി സൂക്ഷിച്ച 1200 ലിറ്റർ സ്പിരിറ്റ് ആണ് പിടികൂടിയത്. സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച കെ.എല്‍. 14. ക്യൂ.6062 നമ്പർ ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു.പ്രതികള്‍ ഉള്‍പ്പെട്ട സംഘം മൂന്നു കാറുകളിലായാണ് സ്പിരിറ്റ് കടത്തിയത്. മറ്റു രണ്ടു കാറുകളും പോലീസിനെ വെട്ടിച്ച് കടന്നു കളഞ്ഞു.രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പ്രതികള്‍ പോലീസ് വാഹനത്തെ ഇടിച്ച് തെറുപ്പിക്കാനും ശ്രമം നടത്തി.പരിശോധന നടത്തിയപോലീസ് സംഘത്തില്‍ എസ്. ഐ. ടി വി രാജേഷ് കുമാർ , എൻ എം രമേശൻ , പോലീസ് ഉദ്യോഗസ്ഥരായ എൻ സുനീഷ്, ദിലീഷ് കുമാർ പള്ളിക്കൈ, സുമേഷ് ബേഡുർ , സന്തോഷ് പാണപ്പുഴ, ബാബു കാഞ്ഞങ്ങാട്, ബിജു ചന്തേര , സന്തോഷ് ചോയ്യംങ്കോട് , പ്രമോദ് എന്നിവരും ഉണ്ടായിരുന്നു



