കാറില്‍ സ്കൂട്ടര്‍ കൊണ്ടുവന്ന് ഇടിച്ചിട്ടും മനസാന്നിധ്യം വിടാതെ കാറുടമ; ക്ഷമയുടെ പാഠമെന്ന് നെറ്റിസെന്‍സ്, വീഡിയോ

Mar 23, 2026 - 15:53
 0
കാറില്‍ സ്കൂട്ടര്‍ കൊണ്ടുവന്ന് ഇടിച്ചിട്ടും മനസാന്നിധ്യം വിടാതെ കാറുടമ; ക്ഷമയുടെ പാഠമെന്ന് നെറ്റിസെന്‍സ്, വീഡിയോ
This is the title of the web page

ബാംഗളൂരുവില്‍ നിന്നുള്ള ഒരു വാഹനാപകടത്തിന്‍റെ വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. എന്നാല്‍ ഈ വീഡിയോ ശ്രദ്ധിക്കപ്പെടുന്നത് അപകടത്തിന്‍റെ തീവ്രത കൊണ്ടല്ല, മറിച്ച്‌ അപകടത്തിന് ശേഷം കാറുടമ കാണിച്ച അസാധാരണമായ ക്ഷമയും പെരുമാറ്റവും കൊണ്ടാണ്.ഫുട്പാത്തിലൂടെ നിയമവിരുദ്ധമായി സ്കൂട്ടർ ഓടിച്ചു വന്ന യുവാവ് പെട്ടെന്ന് ഒരു കാറില്‍ വന്നിടിക്കുന്നതും, തുടർന്ന് കാറുടമ കാണിച്ച അസാധാരണമായ ആത്മസംയമനവുമാണ് വീഡിയോയില്‍ കാണുന്നത്.അസാധാരണ മനസാന്നിധ്യംസഭവം ഇങ്ങനെ, കർണാടക പോർട്ട്‌ഫോളിയോ എക്സിലൂടെ പങ്കുവെച്ച 38 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിലാണ് ഈ ദൃശ്യങ്ങളുള്ളത്. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ അമിതവേഗതയില്‍ സ്കൂട്ടർ ഓടിച്ചു വന്ന യുവാവ് നിയന്ത്രണം വിട്ട് കാറില്‍ ഇടിച്ചു വീഴുകയായിരുന്നു. തെറ്റ് പൂർണ്ണമായും സ്കൂട്ടർ യാത്രക്കാരന്‍റെതായിരുന്നിട്ടും, കാറുടമ ഒട്ടും പ്രകോപിതനായില്ല. പകരം, അദ്ദേഹം തന്‍റെ വാഹനത്തിന്‍റെ കേടുപാടുകള്‍ നോക്കുന്നതിന് മുമ്പ് സ്കൂട്ടർ യാത്രക്കാരനെ പിടിച്ചെഴുന്നേല്‍പ്പിക്കാനും സഹായിക്കാനുമാണ് തയ്യാറായത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow