ഹിന്ദു ഏകതാ സമ്മേളനം ഈ മാസം 22ന് മാട്ടുക്കട്ടയിയിൽ വച്ച് നടക്കും . ഹിന്ദു ഏകതാ സമിതി ചെയര്‍മാന്‍ വി വി മനോജ് കുമാര്‍ അധ്യക്ഷനാകുന്ന യോഗം കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ കട്ടപ്പനയിൽ നടന്ന വാർത്ത സമ്മേളനത്തിൽ പറഞ്ഞു
അയ്യപ്പന്‍കോവില്‍ ഹിന്ദു ഏകതാ സമ്മേളനം 22ന് ഉച്ചകഴിഞ്ഞ് 3ന് മാട്ടുക്കട്ടയില്‍ നടക്കും. കോവില്‍മല രാജാവ് രാമന്‍ രാജമന്നാന്‍ ഉദ്ഘാടനം ചെയ്യും. ഹിന്ദു ഏകതാ സമിതി ചെയര്‍മാന്‍ വി വി മനോജ് കുമാര്‍ അധ്യക്ഷനാകും. ഹിന്ദുഐക്യ വേദി സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണവും ശിവഗിരിമഠം സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹപ്രഭാഷണവും നടത്തും. ഹൈറേഞ്ച് എന്‍എസ്എസ് യൂണിയന്‍ പ്രസിഡന്റ് ആര്‍ മണിക്കുട്ടന്‍, എസ്എന്‍ഡിപി യോഗം ഇന്‍സ്‌പെക്ടിങ് ഓഫീസര്‍ അഡ്വ. പി ആര്‍ മുരളീധരന്‍, അഖില കേരള വിശ്വകര്‍മ മഹാസഭ സംസ്ഥാന ഡയറക്ടര്‍ ബോര്‍ഡംഗം മനോജ് സോമന്‍, കെപിഎംഎസ് സംസ്ഥാന കമ്മിറ്റിയംഗം കെ കെ രാജന്‍, വീരശൈവ മഹാസഭ ജില്ലാ പ്രസിഡന്റ് ഗിരീഷ് എന്‍ പാലംതറ, ഹിന്ദു ഏകതാ സമിതി പി എന്‍ വിനോദ് എന്നിവര്‍ സംസാരിക്കും. 2000ലേറെ പേര്‍ പങ്കെടുക്കുമെന്ന് പ്രവർത്തകർ കട്ടപ്പനയിൽ നടന്ന വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വൈകിട്ട് 6.30ന് രാമപുരം ത്രയംബകം ഭജന്‍സിന്റെ രാഗധാര ഭജന്‍സും നടക്കുമെന്നും വി വി മനോജ്കുമാര്‍, സജിന്‍ കരുനാട്ട്, രാജേഷ് സുകുമാരന്‍, എം എം മോഹനന്‍ എന്നിവര്‍ പറഞ്ഞു.



