കരൾരോഗ ബാധിതനായ ബിനോജിനായി കട്ടപ്പന നഗരസഭ ജനകീയ സമിതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി. 16.5 ലക്ഷം രൂപായാണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സമാഹരിച്

Mar 18, 2026 - 13:20
 0
കരൾരോഗ ബാധിതനായ ബിനോജിനായി കട്ടപ്പന നഗരസഭ ജനകീയ സമിതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി.
16.5 ലക്ഷം രൂപായാണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സമാഹരിച്
This is the title of the web page

കരൾരോഗ ബാധിതനായ ബിനോജിനായി കട്ടപ്പന നഗരസഭ ജനകീയ സമിതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി.16.5 ലക്ഷം രൂപായാണ് വിവിധ സംഘടനകളുടെ സഹകരണത്തോടെ സമാഹരിച്ചത്.കട്ടപ്പന നഗരസഭയിൽ അമ്പലക്കവലയിൽ താമസിക്കുന്ന ബിനോജ് ബാലൻ പുത്തൻപുരക്കൽ എന്നയാൾ ദുബായിൽ അസുഖ ബാധിതനാവുകയും അബോധാവസ്ഥയിൽ വെൻ്റിലേറ്ററിൽ കഴിയുകയാണ്.കരൾ മാറ്റി വക്കൽ ശസ്ത്രക്രിയ മാത്രമേ പ്രതിവിധി ഉള്ളു എന്നുമാണ് ദുബായ് ഹോസ്പിറ്റൽ അധികൃതർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയ ദുബായിൽ അസാധ്യമായത് കൊണ്ട് രോഗിയെ എയർ ആബുലൻസിൽ കേരളത്തിൽ എത്തിക്കുന്നതിനും, തുടർ ചികിൽസകൾ നടത്തുന്നതിനും ഏകദേശം 50 ലക്ഷംരൂപ ആവശ്യമാണ്. ചികിൽസക്ക് പണം കണ്ടെത്തുന്നതിനായി നഗരസഭയുടെ നേതൃത്വത്തിൽ ജനകീയ സമിതിക്ക് രൂപം നൽകുകയും നഗരസഭാ ചെയർപേഴ്‌സൺ വെട്ടിക്കുഴി ചെയർമാനായും എസ്.എൻ.ഡി.പി. മലനാട് യൂണിയൻ പ്രസിഡൻ്റ് ബിജു മാധവൻ കൺവീനറുമായി കമ്മറ്റി രൂപികരിച്ച് ചികിൽസാ ധനസഹായത്തിന് യൂണിയൻ ബാങ്ക് കട്ടപ്പന ശാഖയിൽ 352802010042506 (IFSC UBIN0535281) നമ്പരായി ബാങ്ക് അക്കൌണ്ട് എടുക്കുകയും ചെയ്‌തിട്ടുണ്ട്. എത്രയും വേഗം ബിനോജിനെ കേരളത്തിലെത്തിച്ച് തുടർ ചികിത്സ നൽകി ജീവിതത്തിലേക്ക് കൈപിടിച്ച് നടത്താനുള്ള ജനകീയ സമിതിയുടെ ശ്രമത്തിൽ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്ന് ജനകിയ സമിതി ചെയർമാൻ ജോയി വെട്ടിക്കുഴി,കൺവീനർ ബിജു മാധവൻ എന്നിവർ അറിയിച്ചു.BINOJ CHIKILSA NIDHIAC NO 352802010042506( UNION BANK ΚΑΤΤΑΡΡΑΝΑ)IFSC CODE: UBIN0535281

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow