പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് FSETO സംസ്ഥാനമെമ്പാടും മാർച്ച് 16 - ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും അടുപ്പ് കൂട്ടൽ സമരം നടത്തുവാനുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും എഫ് എസ് സി ടി പ്രവർത്തകർ പ്രകടനമായി കട്ടപ്പന മുനിസിപ്പൽ സ്റ്റേജിനു സമീപം അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു.

Mar 16, 2026 - 19:53
 0
പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്  FSETO സംസ്ഥാനമെമ്പാടും മാർച്ച്  16  -  ന്   ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും അടുപ്പ് കൂട്ടൽ സമരം നടത്തുവാനുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും എഫ്  എസ് സി ടി  പ്രവർത്തകർ  പ്രകടനമായി കട്ടപ്പന മുനിസിപ്പൽ സ്റ്റേജിനു സമീപം അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു.
This is the title of the web page

പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് FSETO സംസ്ഥാനമെമ്പാടും മാർച്ച് 16 - ന് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും അടുപ്പ് കൂട്ടൽ സമരം നടത്തുവാനുള്ള ആഹ്വാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് 1.30 കട്ടപ്പന പോലീസ് സ്റ്റേഷൻ പരിസരത്തു നിന്നും എഫ് എസ് സി ടി പ്രവർത്തകർ പ്രകടനമായി കട്ടപ്പന മുനിസിപ്പൽ സ്റ്റേജിനു സമീപം അടുപ്പുകൂട്ടൽ സമരം സംഘടിപ്പിച്ചു. 

കെഎസ് ടി എ ജില്ലാ പ്രസിഡണ്ട് ഷാജിമോൻ കെ ആർ സമരം ഉദ്ഘാടനം ചെയ്തു , ലോകത്തിലെ പ്രബലമായ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ അഭിമാനകരമായ പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിക്കുന്ന വിനാശകരമായ യുദ്ധങ്ങളിൽ അടക്കം ചേരിചേരാനയം സ്വീകരിച്ചുകൊണ്ട് ലോകസമാധാനത്തിനു വേണ്ടി നിലയുറപ്പിക്കുന്ന ഒരു ചേരിയെ സൃഷ്ടിക്കുവാൻ കഴിയുന്ന രാജ്യത്തെ ഓരോ പൗരന്റെയും അന്തസ്സും അഭിമാനവും ഉയർത്തിപ്പിടിക്കുന്ന വിദേശനയവും രാജ്യ താൽപര്യം ഉയർത്തിപ്പിടിക്കുന്ന അന്താരാഷ്ട്ര വാണിജ്യ ബന്ധങ്ങളും സൃഷ്ടിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും സമസ്ത വിഭാഗം ജനങ്ങളെയും ഗുരുതരമായി ബാധിക്കുന്ന പാചകവാതക ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും രാജ്യത്തെ രൂക്ഷമായ വിലക്കയറ്റത്തിലേക്ക് തള്ളി വിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എൻജിഒ യൂണിയൻ കട്ടപ്പന ഏരിയ സെക്രട്ടറി മനോജ് മോഹൻ ,പി എസ് സി എംപ്ലോയിസ് യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി ജെ ജോൺസൺ, എ കെ ജി സി ടി എ ജില്ലാ സെക്രട്ടറി അനൂപ് ജെ ആലക്കപള്ളി തുടങ്ങിയവർ സംസാരിച്ചു. പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി സുജിത കൃഷ്ണൻ എൻജിഒ യൂണിയൻ കട്ടപ്പന ഏരിയ കമ്മിറ്റി പ്രസിഡണ്ട് സന്ധ്യ കെ പി, വൈസ് പ്രസിഡൻറ് ബിജിൻ സോമരാജ്, , ജോയിൻറ് സെക്രട്ടറി ക്രിസ്സ് ജോസ്, ജില്ലാ കൗൺസിൽ അംഗം സുലൈമാൻകുട്ടി , ഹാരിസ് കെ.എം, സുമി വാസുദേവൻ,വിധു എ സോമൻ,സിന്ധു രവീന്ദ്രനാഥ്,റെജി എസ് തുടങ്ങിയവർ സമര പരിപാടിക്ക് നേതൃത്വം നൽകി

What's Your Reaction?

like

dislike

love

funny

angry

sad

wow