കട്ടപ്പന നഗരസഭ കൗൺസിൽ യോഗം നടന്നു .40 അജണ്ടകളായിരുന്നു കൗൺസിൽ യോഗത്തിന് മുൻപാകെ വന്നത്.ഈ സാമ്പത്തിക വർഷം അവസാനിക്കാൻ പോകുന്ന സാഹചര്യത്തിൽ അടിയന്തരമായി ചെയ്തുതീർക്കേണ്ട പദ്ധതികളുടെ ടെൻഡറുകളും പദ്ധതികളിൽ മാറ്റം വരുത്തേണ്ട കാര്യങ്ങൾ ഉൾപ്പെടെയാണ് കൗൺസിൽലിൽ എത്തിയത് ഇവയെല്ലാം കൗൺസിലിൽ പാസാക്കി
കട്ടപ്പന നഗരത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണുവാൻ സെൻട്രൽ ജംഗ്ഷൻ ഇടുക്കി കവല ഗുരു മന്ദിരം ജംഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് സിഗ്നലുകൾ അടക്കം സ്ഥാപിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുന്നതിന് കൗൺസിൽ തീരുമാനമായി.
തൊട്ടടുത്ത ദിവസം തന്നെ ട്രാഫിക് അഡ്വൈസറി കമ്മിറ്റി യോഗം വിളിച്ചു ചേർക്കുന്നതിനും തീരുമാനമായി.കട്ടപ്പന നഗരസഭയിൽ ഓട്ടോറിക്ഷ ഓടിക്കുന്ന ആളുകൾക്കുള്ള പെർമിറ്റ് നൽകുന്ന കാര്യത്തിലും തീരുമാനം ഉണ്ടായി ഏപ്രിൽ 15നകം ഇതുമായി ബന്ധപ്പെട്ട അപേക്ഷകൾ സ്വീകരിക്കുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്.ഇതിനുശേഷം നഗരസഭ അധികൃതർ വിവിധ യൂണിയനുകളിലെ പ്രതിനിധികൾ അടക്കമുള്ള വരെ വിളിച്ചുചേർത്ത് യോഗം നടത്തി ഇതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾകൊള്ളാനും തീരുമാനമായി.
ഇതുകൂടാതെ കട്ടപ്പന നഗരസഭ അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതി സാമ്പത്തിക വർഷത്തെ പദ്ധതി അംഗീകാരവുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ചർച്ച ചെയ്തു
കട്ടപ്പന നഗരസഭയിൽ ഉൾപ്പെട്ട ഒൻപത് റോഡുകൾ പൊതുമരാമത്ത് വകുപ്പ് മുഖേന നിർമ്മിക്കുന്നതിന് റോഡ് കൈമാറുന്നതുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ കെഎസ്ആർടിസി ബസുകൾക്ക് സർവീസ് നടത്തുവാൻ അനുവദിച്ചു കൊടുക്കുവാൻ ഉള്ള ആലോചനയുമായി ബന്ധപ്പെട്ട പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ നൽകിയ അപേക്ഷയിൻ മേൽ കൗൺസിലിൽ ചർച്ച നടന്നു.
കെഎസ്ആർടിസി പഴയ ബസ്റ്റാൻഡ് സർവീസ് നടത്തിയാൽ പ്രൈവറ്റ് ബസ്സുകളുടെ സർവീസിലെ ദോഷകരമായി ബാധിക്കും എന്നും ആയതിനാൽ കെഎസ്ആർടിസിക്ക് പ്രൈവറ്റ് ബസ്സിനുമായി പഴയ ബസ്റ്റാൻഡ് വീതിച്ച് നൽകണമെന്നുമാണ് അസോസിയേഷൻഅപേക്ഷയിൽ പറഞ്ഞിരിക്കുന്നത്.നാല്പതോളം അജണ്ടകളായിരുന്നു കൗൺസിൽ മുൻപാകെ എത്തിയത്.

