എഴുകുംവയൽ കുരിശുമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. കട്ടപ്പന കിഴക്കൻ കാൽവരി എന്നറിയപ്പെടുന്ന ഏഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് മല ചവിട്ടാൻ എത്തിയത്.

Mar 13, 2026 - 18:46
 0
എഴുകുംവയൽ കുരിശുമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. കട്ടപ്പന കിഴക്കൻ കാൽവരി എന്നറിയപ്പെടുന്ന ഏഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് മല ചവിട്ടാൻ എത്തിയത്.
This is the title of the web page

എഴുകും വയൽ കുരിശുമലയിൽ തീർത്ഥാടകരുടെ വൻ തിരക്ക്. കട്ടപ്പന കിഴക്കൻ കാൽവരി എന്നറിയപ്പെടുന്ന ഏഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ നാലാമത്തെ വെള്ളിയാഴ്ചയായ ഇന്ന് കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് വിശ്വാസികളാണ് മല ചവിട്ടാൻ എത്തിയത്. ഇന്ന് നേരം പുലരുന്നതിനു മുൻപ് തന്നെ നൂറുകണക്കിന് വിശ്വാസികൾ മലകയറാൻ എത്തിയിരുന്നു. ഇന്ന് രാവിലെ 9 30ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച പീഡാനുഭവ യാത്രയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കുചേർന്നു കുരിശുമലയിൽ ദിവ്യബലിയും വചനപ്രഘോഷണവും തുടർന്ന് മുഴുവൻ വിശ്വാസികൾക്കും നേർച്ച നേർച്ച കഞ്ഞിയും ഒരുക്കിയിരുന്നു കുരിശുമലയിൽ നടന്ന തിരു കർമ്മങ്ങൾക്ക് ഇടുക്കി രൂപത വികാരി ജനറൽ ഫാദർ ജോസഫ് നരി തൂക്കിൽ മുഖ്യ കാർമികത്വം വഹിച്ചു.

 വൈകുന്നേരം 5 45 ന് മലയടിവാരത്തുള്ള ടൗൺ കപ്പേടയിൽ നിന്നും ആരംഭിച്ച കുരിശിൻറെ വഴി തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ നേതൃത്വം നൽകി തീർത്ഥാടകരുടെ നിലയ്ക്കാത്ത പ്രവാഹം വൈകിയും തുടരുകയാണ്. വലിയ നോമ്പുകാലത്ത് രാത്രികാലങ്ങളിലും കുരിശുമല കയറി പ്രാർത്ഥിക്കുന്നതിനും വിശുദ്ധ രൂപങ്ങൾ സന്ദർശിക്കുന്നതിനും സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് നാല്പതാം വെള്ളിയാഴ്ച ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്ന് നേതൃത്വം നൽകുന്ന ഇടുക്കി രൂപത കാൽനട തീർത്ഥാടനം കുരിശുമലയിലേക്ക് നടക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ദുഃഖ വെള്ളിയാഴ്ച രാവിലെ അഞ്ചുമണി മുതൽ കട്ടപ്പനയിൽ നിന്നും രാവിലെ ഏഴുമണി മുതൽ നെടുംകണ്ടത്തു നിന്നും കെഎസ്ആർടിസിയും സ്വകാര്യ ബസുകളും കുരിശുമലയിലേക്ക് സർവീസ് നടത്തുന്നതാണെന്നും കുരിശുമലയിൽ എത്തി പ്രാർത്ഥിച്ച് ദൈവ അനുഗ്രഹം പ്രാപിക്കാൻ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായും തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow