അഡ്വ:ബേസിൽ ജോൺ തൊടുപുഴയിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി.
അഡ്വ:ബേസിൽ ജോൺ തൊടുപുഴയിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി.നിയമസഭാ തിരഞ്ഞെടുപ്പിൽ അഡ്വക്കേറ്റ് ബേസിൽ ജോൺ തൊടുപുഴയിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയാകും.തൊടുപുഴയിലെ ആദ്യ സ്ഥാനാർഥി പ്രഖ്യാപനം ആം ആദ്മി പാർട്ടിയുടേ താണ്.ഇന്നലെ ആം ആദ്മി പാർട്ടിയുടെ ദേശീയ നേതൃത്വം പുറത്തിറക്കിയ 22 പേരുടെ ആദ്യഘട്ട പട്ടികയിലാണ് തൊടുപുഴയിൽ നിന്നും ബേസിൽ ജോണിന്റെ സ്ഥാനാർത്ഥിത്വം അംഗീകരിച്ചത്.കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് മെമ്പറും,ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന അഡ്വ. ബേസിൽ ജോൺ ആദ്യമായിട്ടാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.നിയമത്തിലും ഇംഗ്ലീഷ് ജേർണലിസത്തിലും ബിരുദവും,പ്രോജക്ട് മാനേജ്മെൻ്റിൽ ബിരുദാനന്ത ബിരുദവുമുള്ള ബേസിൽ ജോൺ തൊടുപുഴ ബാറിലെ അഭിഭാഷകനാണ്. 43 കാരനായ ബേസിൽ ജോൺ റബ്ബർ ഉൽപാദസംഘം പ്രസിഡൻ്റും,പാതി വില തട്ടിപ്പിനിരയായ ഇരകളുടെ സംഘടനയായ വോയിസ് ഓഫ് വിമനിൻ്റെ സംസ്ഥാനതല രക്ഷാധികാരിയും, പ്രവാസി സംഘടനയായ ഇടുക്കി വെൽഫെയർ അസോസിയേഷൻ (IWA) മുൻ ജനറൽ സെക്രട്ടറിയുമാണ്.

