സിദ്ധ അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം
സിദ്ധ അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം
ജില്ലാ ആയുര്‍വേദ ആശുപത്രി ഇടുക്കി തൊടുപുഴയില്‍ നിലവിലുളള സിദ്ധ അറ്റന്‍ഡര്‍ തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ സ്റ്റേഷന്‍ കുയിലിമലയില്‍ പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികില്‍സാ വകുപ്പ് ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ മാര്‍ച്ച് 18 ന് ബുധനാഴ്ച രാവിലെ 11 ന് കൂടിക്കാഴ്ച നടക്കും. യോഗ്യത- എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യമായ യോഗ്യത, ഒരു ഗവ.അംഗീക്യത സിദ്ധ മെഡിക്കല്‍ ഓഫീസറുടെ കീഴില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 04862 232318, ഇമെയില്‍ ismidukki@gmail.com

