തൂക്കുപാലം പബ്ലിക് മാർക്കറ്റ് നിർമ്മാണത്തിനായി നാലു കോടി രൂപ വകയിലെത്തി കരുണാപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് .ആകെ 45.34 കോടി രൂപ വരവും 45.21 കോടി ചിലവും 12.58 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന അനിൽകുമാർ അവതരിപ്പിച്ചത്.

Mar 13, 2026 - 13:01
 0
തൂക്കുപാലം പബ്ലിക് മാർക്കറ്റ് നിർമ്മാണത്തിനായി നാലു കോടി രൂപ വകയിലെത്തി കരുണാപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് .ആകെ 45.34 കോടി രൂപ വരവും 45.21 കോടി ചിലവും 12.58 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന അനിൽകുമാർ അവതരിപ്പിച്ചത്.
This is the title of the web page

തൂക്കുപാലം പബ്ലിക് മാർക്കറ്റ് നിർമ്മാണത്തിനായി നാലു കോടി രൂപ വകയിലെത്തി കരുണാപുരം ഗ്രാമപഞ്ചായത്ത് ബഡ്ജറ്റ് .ആകെ 45.34 കോടി രൂപ വരവും 45.21 കോടി ചിലവും 12.58 ലക്ഷം രൂപ നീക്കിയിരിപ്പുമുള്ള ബഡ്ജറ്റാണ് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന അനിൽകുമാർ അവതരിപ്പിച്ചത്.മാർക്കറ്റിൽ ആധുനിക കൺവെൻഷൻ സെൻറർ ഉൾപ്പെടെ 25000 ചതുരശ്ര അടിയിൽ മാർക്കറ്റ് പൂർത്തീകരിക്കുന്നതിനായാണ് നാലു കോടി രൂപ വകയിരുത്തിയിട്ടുള്ളത്.കമ്മ്യൂണിറ്റി ഹാളുകളുടെ അറ്റകുറ്റപ്പണിക്കായി 32 ലക്ഷം രൂപയും പാലിയേറ്റീവ് പരിചരണത്തിന് 13 ലക്ഷം രൂപയും വൃക്ക രോഗികളുടെ ഡയാലിസിന് നാലുലക്ഷം രൂപയും വകയിരുത്തി. കളി സ്ഥലവും കോർട്ടിനുമായി 15 ലക്ഷം രൂപയും കൂട്ടാർ കേന്ദ്രീകരിച്ച് ഹാപ്പിനസ് പാർക്ക് നിർമ്മാണത്തിനായി 10 ലക്ഷം രൂപയും കാർഷിക മേഖലയ്ക്ക് 90 ലക്ഷം രൂപയും മാറ്റിവെച്ചു.രാമക്കൽമേട്ടിൽ ടൂറിസം വികസനത്തിനായി 25 ലക്ഷം രൂപയും സ്ട്രീറ്റ് ലൈറ്റ് ലൈറ്റുകളുടെ വിന്യാസത്തിന് 15 ലക്ഷം രൂപയും അടിയന്തര ദുരന്ത പ്രതിരോധ മുന്നേരുക്ക പ്രവർത്തനങ്ങൾക്കായി 17 ലക്ഷം രൂപയും മാലിന്യ നിർമ്മാർജ്ജത്തിനായി 20 ലക്ഷം രൂപയും വകയിരുത്തി.പഞ്ചായത്ത് പ്രസിഡൻറ് വി എസ് ബിനുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന ബഡ്ജറ്റ് സമ്മേളനത്തിൽപഞ്ചായത്ത് അംഗങ്ങളായ മാത്തുക്കുട്ടി മറ്റപ്പള്ളി, ബീന പ്രസാദ്, ജയ്മോൻ നെടുവേലി,പി ടി വർക്കി, കെ എൻ മധുസൂദനൻ, സുനിൽ കൊല്ലക്കാട്ട്,പഞ്ചായത്ത് സെക്രട്ടറി പി ബ്രൈറ്റ് മോൻ തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow