ഇടുക്കി കൊന്നത്തടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണമെന്ന ആവശ്യമായി നാട്ടുകാർ. നിലവിൽ മൂന്ന് സ്ഥിര ഡോക്ടർമാരും അനുബന്ധ ജീവനക്കാരും വേണ്ടിടത്ത് ഒരു സ്ഥിരം ഡോക്ടറും ഒരു താൽക്കാലിക നിയമനത്തിനുള്ള ഡോക്ടറുമാണ് ഉള്ളത്. 300 ഓളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Mar 13, 2026 - 12:59
 0

This is the title of the web page

ഇടുക്കി കൊന്നത്തടി കുടുംബാരോഗ്യ കേന്ദ്രത്തിൽ കൂടുതൽ ഡോക്ടർമാരെയും ജീവനക്കാരെയും നിയോഗിക്കണമെന്ന ആവശ്യമായി നാട്ടുകാർ. നിലവിൽ മൂന്ന് സ്ഥിര ഡോക്ടർമാരും അനുബന്ധ ജീവനക്കാരും വേണ്ടിടത്ത് ഒരു സ്ഥിരം ഡോക്ടറും ഒരു താൽക്കാലിക നിയമനത്തിനുള്ള ഡോക്ടറുമാണ് ഉള്ളത്. 300 ഓളം രോഗികൾ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ പ്രതിസന്ധി പരിഹരിക്കാൻ അധികൃതർ ഇടപെടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.ഏറെ ജനസാന്ദ്രതയുള്ള കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരും സാധാരണ ജനങ്ങളും ഒക്കെയാണ് കൊന്നത്തടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തുന്നത്. ശരാശരി മുന്നൂറോളം പേർ ചികിൽസയ്ക്കായി എത്തുന്നുണ്ട്. എന്നാൽ വേണ്ടത്ര ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തത് ചികിത്സ തേടിയെത്തുന്ന വർക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വൈകിട്ട് 4 മണി വരെ ഒ പി വിഭാഗം പ്രവർത്തിക്കുന്ന കൊന്നത്തടി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് സ്ഥിര ഡോക്ടർമാരും അനുബന്ധ ജീവനക്കാരും വേണമെങ്കിലും നിലവിൽ മെഡിക്കൽ ഓഫീസറുടെ ചുമതലയുള്ള ഒരു ഡോക്ടറും കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള മറ്റൊരു ഡോക്ടറുമാണുള്ളത്.മരുന്ന് എടുത്തു നൽകുന്നതിനായി ഫാർമസിയിൽ ജീവനക്കാരുടെ കുറവും കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഔദ്യോഗിക കാര്യങ്ങൾക്കായി പലപ്പോഴും മെഡിക്കൽ ഓഫീസർ പോകേണ്ടി വരുമ്പോൾ രോഗികൾ വലിയ പ്രതിസന്ധിയിലാവും. ഡോക്ടർമാർ ഉൾപ്പെടെ നിലവിലുള്ള ജീവനക്കാരിൽ നിന്ന് മെച്ചപ്പെട്ട സേവനം ലഭിക്കുന്നുണ്ടെങ്കിലും കുറവുള്ള മറ്റ് ജീവനക്കാരെ കൂടി നിയമിച്ച് ആശുപത്രിയിലെ സേവനം കൊന്നത്തടിയിലെ സാധാരണ ജനങ്ങൾക്ക് കൂടുതൽ ലഭ്യമാക്കണമെ ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow