അംബേദ്കർ നഗര വികസന പദ്തിയിൽ ഉൾപ്പെടുത്തി കോടാലിപ്പാറ ഉന്നതിയിൽ നിർമ്മിക്കുന്ന വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കാഞ്ചിയാർ സ്വരാജ് കോടാലി പാറഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവിധ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കു കയായിരുന്നു അദ്ദേഹം.
അംബേദ്കർ നഗര വികസന പദ്തിയിൽ ഉൾപ്പെടുത്തി കോടാലിപ്പാറ ഉന്നതിയിൽ നിർമ്മിക്കുന്ന വിവിധ വികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ.
കാഞ്ചിയാർ സ്വരാജ് കോടാലി പാറഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവിധ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കു കയായിരുന്നു അദ്ദേഹം.
കാഞ്ചിയാർ പഞ്ചായത്തിലെ കോടാലിപ്പാറ ഉന്നതിയിൽ 2022-23 വർഷത്തെ അംബേദ്കർ നഗര വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്കായി തെരഞ്ഞെടുക്കുകയും ജില്ലാ നിർമ്മിതി കേന്ദ്രം മുഖേന പദ്ധതി നടപ്പിലാക്കുന്നതിനായി ടെൻഡർ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്.കമ്മ്യൂണിറ്റി ഹാൾ മെയിന്റനൻസ്, വൈദ്യുതീകരണം, ടോയ്ലെറ്റ് മെയിന്റനൻസ്, ഓട നിർമ്മാണം, ഭവന പുനരുദ്ധാരണം, റോഡ് നിർമ്മാണം തുടങ്ങിയ പദ്ധതികളാണ് ഉന്നതിയിൽ നടപ്പിലാക്കുന്നത്.കാഞ്ചിയാർ സ്വരാജ് കോടാലി പാറഉന്നതി കമ്മ്യൂണിറ്റി ഹാളിൽ നടന്ന വിവിധ വികസന പദ്ധതികളുടെ നിർമ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു .ഉദ്ഘാടന ചടങ്ങിൽ കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ്, ഡി റ്റി പി സി പ്രൊജക്ട് ഓഫീസർ ജി. അനിൽകുമാർ,ജില്ലാ നിർമ്മിതി പ്രൊജക്ട് എഞ്ചിനീയർ ബിജു എസ്, ഊര് മൂപ്പൻ രവി ടി. സി, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രീയ- സാംസ്‌കാരിക നേതാക്കൾ എന്നിവർ പങ്കെടുത്തു.

