ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍: വാക്ക് ഇന്‍ ഇന്റര്‍വ്യൂ 12ന്
വനിതാ ശിശു വികസന വകുപ്പ്-ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ശരണബാല്യം പദ്ധതിയില്‍ ചൈല്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ തസ്തികയിലേക്ക് ഉദ്യോഗാര്‍ത്ഥിയെ തിരഞ്ഞെടുക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ 12ന് ഇടുക്കി കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒരു ഒഴിവാണുള്ളത്. യോഗ്യത: എം. എസ്. ഡബ്ലിയു അല്ലെങ്കില്‍ എം. എ സോഷ്യോളജി. കുട്ടികളുടെ മേഖലയില്‍ പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 40 വയസ് തികയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലിനൊപ്പം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഫോട്ടോയുമായി ഇന്റര്‍വ്യുവിന് ഹാജരാകണം.

