കുളത്തിൽ വീണ വീട്ടമ്മയുടെ പുറത്തേയ്ക്ക് പശുവീണു.കരുണാപുരം മന്തിപ്പാറ സ്വദേശിനിക്ക് ദാരുണ അന്ത്യം
കരുണാപുരത്ത് വീട്ടമ്മ കുളത്തിൽ വീണ് മരിച്ചു.കരുണാപുരം മന്തിപ്പാറ സ്വദേശിനി വടക്കേൽ ഉഷ (50) ആണ് മരിച്ചത്. പശു ഉഷയേയും വലിച്ച് കൊണ്ട് ഓടുകയായിരുന്നു.ഇതിനിടെ കുളത്തിലേക്ക് വീണ ഉഷയുടെ മുകളിലേയ്ക്ക് പശു വീഴുകയായിരുന്നു. കമ്പംമെട്ട് പോലീസും നാട്ടുകാരും ചേർന്ന് ജെസിബി ഉപയോഗിച്ച് പശുവിനെ പൊക്കിയെടുത്തു. തുടർന്ന് ഉഷയെ രക്ഷപെടുത്തി ആശുപതിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

