കിഴക്കൻ കാൽവരി എഴുകുംവയൽ കുരിശുമല കയറി ആയിരങ്ങൾ.

Mar 6, 2026 - 16:46
 0
കിഴക്കൻ കാൽവരി എഴുകുംവയൽ കുരിശുമല കയറി ആയിരങ്ങൾ.
This is the title of the web page

കട്ടപ്പന: ഇടുക്കി രൂപത തീർത്ഥാടന കേന്ദ്രമായ എഴുകുംവയൽ കുരിശുമലയിൽ വലിയ നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ച ഇന്ന് ആയിരക്കണക്കിന് തീർത്ഥാടകരാണ് കുരിശുമല കയറിയത് . അഭിവന്ദ്യ തട്ടിൽ പിതാവിൻറെ പ്രത്യേക നിർദ്ദേശം അനുസരിച്ച് കുരിശുമല കയറിയ വിശ്വാസികൾ ലോകസമാധാനത്തിനും യുദ്ധങ്ങൾ അവസാനിക്കുന്നതിനും വേണ്ടി പ്രത്യേക പ്രാർത്ഥനകൾ ചൊല്ലിയാണ് മല കയറിയത്നോമ്പിലെ മൂന്നാമത്തെ വെള്ളിയാഴ്ചയായ ഇന്ന് നേരം പുലരുന്നതിന് മുൻപ് തന്നെ വിശ്വാസികൾ മലകയറാൻ എത്തിത്തുടങ്ങി വിശ്വാസികളുടെ മലകയറ്റം വൈകിയും തുടരുകയാണ് രാവിലെ 9 30 ന് മലയടിവാരത്തുള്ള ടൗൺ കപ്പേളയിൽ നിന്നും ആരംഭിച്ച കുരിശിൻറെ വഴിയിൽ ഹൈറേഞ്ചിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിയ നൂറുകണക്കിന് വിശ്വാസികൾ രാവിലത്തെ കുരിശിന്റെ വഴിയും തുടർന്നുള്ള തിരുക്കർമ്മങ്ങളിലും പങ്കാളികളായി വൈകുന്നേരം 5 :45 ന് മലയാളിവാരത്തുള്ള തോമാശ്ളീഹ പടിയിൽ നിന്നും കുരിശിൻ്റെ വഴി ഉണ്ടായിരുന്നു കുരിശുമലയിൽ എത്തുന്ന മുഴുവൻ വിശ്വാസികൾക്കും മലയിലെ വിശുദ്ധ രൂപങ്ങൾ സന്ദർശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി തീർത്ഥാടക ദേവാലയ ഡയറക്ടർ ഫാദർ ജോസഫ് ചുനയൻ മാക്കൽ അറിയിച്ചു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow