ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് കുട്ടിക്കാനം മരിയൻ കോളേജിൽ വിദ്യാർത്ഥികളുമായി സംവദിക്കും. കോളേജ് ഓഡിറ്റോറിയത്തിൽ ഉച്ചയ്ക്ക് ഒന്ന് മുതൽ രണ്ട് വരെയാണ് പരിപാടി. വർക്കല ശിവഗിരി മഠത്തിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇവിടെ നിന്ന് ഹെലികോപ്ടർ മാർഗമാണ് രാഹുൽ ഗാന്ധി കുട്ടിക്കാനത്തേക്ക് എത്തുക.