വീണ്ടും ചികിത്സാപ്പിഴവ്: 'ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റില്‍ വെച്ച്‌ തുന്നിക്കെട്ടി'; കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി

Mar 6, 2026 - 10:49
 0
വീണ്ടും ചികിത്സാപ്പിഴവ്: 'ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റില്‍ വെച്ച്‌ തുന്നിക്കെട്ടി'; കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി
This is the title of the web page

തിരുവനന്തപുരത്ത് കഴക്കൂട്ടം സിഎസ്‌ഐ മിഷൻ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. ശസ്ത്രക്രിയയ്ക്ക് ശേഷം തുണികഷ്ണം വയറ്റില്‍ വെച്ച്‌ തുന്നിക്കെട്ടിയതായാണ് പരാതി.മേനകുളം സ്വദേശി ഷീബ പ്രമോദാണ് പരാതി നല്‍കിയത്.ഡിസംബർ മൂന്നിനാണ് മേനംകുളം സ്വദേശി ഷീബ പ്രമോദ് വയറു വേദനയ്ക്ക് ചികിത്സ തേടിയത്. സ്കാനിങ്ങില്‍ അപ്പന്റിസൈറ്റിസ് പഴുത്തു പൊട്ടിയാതാണെന്നു കണ്ടെത്തി ശസ്ത്രക്രിയയ്ക് നിർദ്ദേശിച്ചു. ഡിസംബർ 12 ന് ഡിസ്ചാർജ് ചെയ്തെങ്കിലും മുറിവിന്റെ ഒരു ഭാഗം ഉണങ്ങാതെ പഴുക്കുകയായിരുന്നു.എന്നാല്‍ മൂന്ന് മാസം കഴിഞ്ഞിട്ടും വയറുവേദന മാറാതായപ്പോള്‍ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പത്ത് ദിവസം അവിടെ ചികിത്സയില്‍ കിടന്നപ്പോഴാണ് വയറ്റില്‍ തുണിയുള്ളതായി കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ നിഷേധിക്കുകയും മറ്റു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോള്‍ സംഭവിച്ചതാകാമെന്ന് വിശദീകരണം നല്‍കുകയും ചെയ്തു.എന്നാല്‍ സ്കാനിങ് റിപ്പോര്‍ട്ടടക്കം കാണിച്ചപ്പോഴാണ് പണം തരാതെ ശസ്ത്രക്രിയ നടത്തിത്തരാമെന്ന് സിഎസ്‌ഐ ആശുപത്രി അറിയിച്ചത്. വയറ്റിനുള്ളില്‍ പിന്‍ ചെയ്ത നിലയിലായിരുന്നു തുണിക്കഷ്ണം. മൂന്ന് മാസത്തോളം വേദന അനുഭവിച്ച ശേഷം സിഎസ്‌ഐ ആശുപത്രിയില്‍ വീണ്ടും ശസ്ത്രക്രിയ നടത്തി തുണി പുറത്തെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനും കഴക്കൂട്ടം പൊലീസിലും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. ആശുപത്രിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്‍റെ തീരുമാനം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow