മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍

Mar 4, 2026 - 10:52
 0
മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍
This is the title of the web page

തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയില്‍. തിരുവനന്തപുരം കണിയാപുരത്തെ വീട്ടില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്.സംസ്ഥാനത്തുടനീളം120 ലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു.ഞായറാഴ്ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടില്‍ക്കയറിയതാണ് 'തീവെട്ടി' എന്നു വട്ടപ്പേരുളള ബാബു. വീടിന്റെ മുന്‍വാതില്‍ പൊളിച്ച്‌ അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. നാട്ടുകാരെ കണ്ട ബാബു ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച്‌ പൊലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു. മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയെങ്കിലും ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങി വീണ്ടും മോഷണം ആരംഭിച്ചു. മുമ്പ് വക്കീല്‍ ഗുമസ്തനായിരുന്നതിനാല്‍ കേസുകള്‍ എല്ലാം സ്വയം വാദിക്കും. ഒരു കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ശേഷം മറ്റൊരു ജില്ലയിലേക്ക് പോയി കുറച്ചുകാലം അവിടെത്തങ്ങി നിരവധി മോഷണങ്ങള്‍ നടത്തുന്നതാണ് ഇയാളുടെ രീതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow